വാരപ്പെട്ടിയിലും തട്ടേക്കാടും കാറ്റില്‍ കനത്ത നാശം
കോതമംഗലം: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. വാരപ്പെട്ടി ഹൈസ് കൂള്‍ കവലയിലും, സമീപ പ്രദേശങ്ങളിലും, കക്കാട്ടൂര്‍ എന്നിവിടങ്ങളിലും നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകിയും ,ഒടിഞ്ഞുമാണ് നാശമുണ്ടായത്. കക്കാട്ടൂര്‍ കാട്ടുകുടി അജിയുടെ വീടിന് മുകളിലേക്ക് മരം വീട് വീടിന്റെ മുകള്‍ഭാഗം തകര്‍ന്നു.
വാരപ്പെട്ടി ഇടയത്ത് അനീഷിന്റെ വീടിന്റെ പടിപ്പുരയിലേക്ക് മരം മറിഞ്ഞു വീണ് നാശം സംഭവിച്ചു.വാരപ്പെട്ടി പുതുപ്പാടി റൂട്ടില്‍ വ്യാപകമായി റോഡിലേക്ക് മരം മറിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അഗ്‌നിശമന സേനയും നാട്ടുകാരും മരങ്ങള്‍ വെട്ടിമാറ്റാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട് .രാത്രി വൈകിയും ഗതാഗതം പുന:സ്ഥാപിച്ചിട്ടില്ല .
വൈദ്യുത പോസ്റ്റുകള്‍ മറിഞ്ഞു വീഴുകയും, വൈദ്യുതലൈനുകള്‍ പൊട്ടുകയും ചെയ്തതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ പൂര്‍ണ്ണമായും വൈദ്യൂതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.നിരവധി റബ്ബര്‍ മരങ്ങളും മറ്റ് വൃക്ഷങ്ങളും നശിച്ചിട്ടുണ്ട്.
തട്ടേക്കാട് ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ വ്യാപകമായി മരങ്ങള്‍ മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.
വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് വൈദ്യൂതി വിതരണം തടസ്സപ്പെട്ടു .പല വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."