HOME
DETAILS

ആധാറില്ല; വീട്ടില്‍ കഴിയുന്ന വികലാംഗന് പെന്‍ഷനുമില്ല

  
backup
March 16 2017 | 23:03 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%af


പേരാമ്പ്ര: പഞ്ചായത്ത് അധികൃതരുടെ അവഗണനയും അനാസ്ഥയും രോഗബാധിതനായ വികലാംഗന്റെ എട്ടു മാസത്തെ പെന്‍ഷന്‍ മുടക്കി.
പരേതനായ അബ്ദുല്ലയുടെ മകന്‍ മുറിച്ചാണ്ടി മീത്തല്‍ മുനീര്‍ (35) ആണ് പെന്‍ഷന്‍ കിട്ടാതെ രോഗചികിത്സ പോലും നിഷേധിക്കപ്പെടുന്നത്. എട്ടു മാസം മുന്‍പു വരെ ഇയാള്‍ക്ക് കൃത്യമായി പെന്‍ഷന്‍ വീട്ടിലെത്തിയിരുന്നു. മുനീറിന്റെ പേരില്‍ ആധാര്‍ കാര്‍ഡ് എടുക്കാത്തതാണ് പെന്‍ഷന്‍ മുടങ്ങാനിടയായത്. ആധാര്‍ കാര്‍ഡിനു വേണ്ടി അക്ഷയ സെന്ററില്‍ ഫോട്ടോയെടുക്കാന്‍ പോകാന്‍ ഇയാള്‍ക്ക് കഴിയില്ല.
രണ്ടു കാലിനും കൈക്കും വൈകല്യം ബാധിച്ച മുനീറിന്റെ വീട്ടില്‍ ഫോട്ടോ എടുക്കാന്‍ ആള്‍ വരുമെന്ന് പഞ്ചായത്ത് അധികൃതര്‍ പല തവണ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ ഉറപ്പ് പാഴ്‌വാക്കായി മാറുകയായിരുന്നു.
ആധാര്‍ കാര്‍ഡ് ആവശ്യവുമായി ബന്ധുക്കള്‍ നിരവധി തവണ പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പ്രമേഹ രോഗിയായ മുനീര്‍ ദിനംപ്രതി രണ്ടുനേരം ഇന്‍സുലിന് വിധേയനാകുന്നുണ്ട്. മുനീറിനെ പരിചരിക്കുന്ന ആള്‍ക്ക് ഇതുവരെ മാസം തോറും സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അതും മുടങ്ങിയിരിക്കയാണിപ്പോള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago