പഞ്ചവത്സര പദ്ധതി: കമ്മിറ്റി രൂപീകരിച്ചു
കോഴിക്കോട്: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി വികസന മിഷന് കോര്പ്പറേഷന് തലത്തില്‍ കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ പഞ്ചവത്സര പദ്ധതികളിലെ ന്യൂനതകള്‍ പരിഹരിച്ച് കുറ്റമറ്റ നിലയില്‍ പദ്ധതി നടത്തിക്കുന്നത് ലക്ഷ്യമിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വികസന മിഷന് രൂപവല്‍ക്കരിക്കുന്നത്.
കോര്പ്പറേഷന് തലത്തിലുള്ള കമ്മിറ്റിയുടെ ചെയര്‍മാനായി മേയറെ തിരഞ്ഞെടുത്തു. കോര്പ്പറേഷന് ഭരണസമിതിയംഗങ്ങള്‍, സെക്രട്ടറി, എന്‍ജിനീയര്‍, കൃഷി ഓഫിസര്‍, മെഡിക്കല്‍ ഓഫിസര്‍, കുടുംബശ്രീ കോര്‍ഡിനേറ്റര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അംഗങ്ങളാണ്.
കോര്‍പ്പറേഷന്റെ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.സി രാജന് വികസന മിഷനെക്കുറിച്ച് സംസാരിച്ചു.
രണ്ടാം ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപം നല്കിയ നാല് വികസന മിഷനുകള്‍ വിജയിപ്പിക്കുന്നതിനായി കോര്‍പ്പറേഷന്റെ പൊതുജന കണ്വന്ഷന് നാളെ ഉച്ചക്ക് മൂന്നിന് കോഴിക്കോട് ടൗണ്‍ഹാളില്‍ ചേരും.
സംസ്ഥാന ആസൂത്രണ സമിതിയംഗം ഡോ.ഹരിലാല്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."