കാറ്റും മഴയും: ജില്ലയില്‍ ഏപ്രിലില്‍ കോടികളുടെ കൃഷി നാശമെന്ന് പ്രാഥമിക റിപോര്‍ട്ട്
കൊച്ചി: ജില്ലയില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ സംഭവിച്ച കൃഷിനാശത്തിന്റെ പ്രാഥമീക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ജില്ലയില്‍ ഏപ്രില്‍ മാസം ആദ്യവും, അവസാനത്തെയും ആഴ്ചകളിലുണ്ടായ ശക്തമായ കാറ്റിലും, മഴയിലും സംഭവിച്ച കൃഷി നാശത്തിന്റെ കൃഷി ഓഫീസര്‍മാര്‍ തയ്യാറാക്കിയ പ്രാഥമീക റിപ്പോര്‍ട്ട് എറണാകുളം ജില്ലാ പ്രിന്‍സിപ്പാല്‍ കൃഷി ഓഫീസറാണ് ജില്ലാ കളക്ടര്‍ക്കും, സംസ്ഥാന കാര്‍ഷീക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കും സമര്‍പ്പിച്ചത്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ജില്ലയില്‍ കാറ്റും മഴയുമുണ്ടായത്.
ഏപ്രില്‍ ആദ്യമുണ്ടായ കാറ്റിലും മഴയിലും 4.7790050കോടി രൂപയുടെ കൃഷി നാശമാണ് ജില്ലയില്‍ കണക്കാക്കിയിരിക്കുന്നത്. 93025കുലച്ച വാഴകളും, 26390കുലയ്ക്കാത്ത വാഴകളും, 8035ടാപ്പ് ചെയ്യുന്ന റബ്ബര്‍ മരങ്ങളും, 4350ടാപ്പ് ചെയ്യാത്ത റബ്ബര്‍ മരങ്ങളും, 1818കായ്ഫലമുള്ള കവുങ്ങും, 1176കായ്ഫലമുള്ള തെങ്ങും, 2156കായ്ഫലമുള്ള ജാതിയും, 825കായ്ഫലമില്ലാത്ത ജാതിയും, 13.4ഹെക്ടര്‍ മരച്ചീനിയും, രണ്ട് ഹെക്ടര്‍ കായ്ഫലമുള്ള കൊക്കോയും, 7.04ഹെക്ടര്‍ പച്ചക്കറി തോട്ടവും, ഒരു ഹെക്ടര്‍ വെറ്റിലക്കൊടി തോട്ടവും, 12ഹെക്ടര്‍ നെല്‍ കൃഷിയുമാണ് നശിച്ചത്. ഏപ്രില്‍ മാസം അവസാന രണ്ടാഴ്ചകളില്‍ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റിലും, മഴയിലും 72.07000ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
8900കുലച്ച വാഴകളും, 1600കുലയ്ക്കാത്ത വാഴകളും, 4420ടാപ്പ് ചെയ്യുന്ന റബ്ബര്‍ മരവും, 500ടാപ്പ് ചെയ്യാത്ത റബ്ബര്‍ മരവും, 95കായ്ഫലമുള്ള തെങ്ങും, 640കായ്ഫലമുള്ള കവുങ്ങും, 100കായ്ഫലമില്ലാത്ത കവുങ്ങും, 735കായ്ഫലമുള്ള ജാതിയും, 155കായ്ഫലമില്ലാത്ത ജാതിയും, 10കശുമാവും, 04ഹെക്ടര്‍ മരച്ചീനി തോട്ടവുമാണ് നശിച്ചത്. വേനല്‍ മഴയോടൊപ്പം ആഞ്ഞ് വീശിയ കാറ്റില്‍ ജില്ലയില്‍ വ്യാപക കൃഷി നാശമാണ് സംഭവിച്ചത്.
വിഷു വിപണി ലക്ഷ്യമാക്കി കൃഷിചെയ്ത കര്‍ഷകര്‍ക്ക് കാറ്റും, മഴയും കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. പലരും പാട്ടത്തിനെടുത്ത സ്ഥലത്തും, ലോണ്‍ എടുത്തുമാണ് കൃഷിയിറക്കിയിരുന്നത്. കൃഷി നാശം പല കര്‍ഷകരെയും സാമ്പത്തീകമായി തകര്‍ക്കുകയായിരുന്നു.
വിള ഇന്‍ഷ്യൂറന്‍സ് ചെയ്ത കര്‍ഷകര്‍ക്ക് നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. എന്നാല്‍ കൃഷി നാശം സംഭവിച്ചവരില്‍ പൂരിഭാഗം പേരും വിള ഇന്‍ഷ്യൂറന്‍സ് എടുക്കാത്തവരുമാണ്. വിവിധ കൃഷികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ട പരിഹാരം നാമമാത്രമാണങ്കിലും ഇത് സമയത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലന്ന പരാതിയുമുണ്ട്. നഷ്ടപരിഹാരത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയാലും നഷ്ടപരിഹാരം ലഭിക്കാനായി മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."