അനന്തന്‍കരിക്കാര്‍ക്ക് കുടിക്കാന്‍ ശുദ്ധജലമില്ല
തുറവൂര്‍: അനന്തന്‍കരിക്കാര്‍ക്ക് കുടിക്കാന്‍ ശുദ്ധജലമില്ല. ടാപ്പ് തുറന്നാല്‍ കിട്ടുന്നത് മാലിന്യം കലര്‍ന്ന ഉപ്പുവെള്ളം.
കായലിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന ജപ്പാന്‍ പൈപ്പുപൊട്ടിയിട്ട് മാസങ്ങള്‍ രണ്ട് കഴിഞ്ഞു. അറ്റകുറ്റപ്പണി നടത്താന്‍ ജല അതോറിട്ടി അധികൃതര്‍ തയാറാകാത്തതില്‍ ജനങ്ങള്‍ക്ക് കടുത്ത അമര്‍ഷത്തിലാണ്.
പുളിത്തറക്കടവ്- അനന്തന്‍കരി പാലത്തിന്റെ കാലുകളോടു ചേര്‍ന്നാണ് പൈപ്പുലൈന്‍ വലിച്ചിരിക്കുന്നത്. മീന്‍ പിടിക്കാനിറങ്ങിയ തൊഴിലാളികളാണ് മാസങ്ങള്‍ക്ക് മുന്‍പ് പൈപ്പില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്.
ഇക്കാര്യം ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
പാലത്തിന് പടിഞ്ഞാറെ കരയില്‍ രണ്ട് പീലിങ് ഷെഡുകളുണ്ട്. കായലില്‍ കലരുന്ന മലിനജലം പമ്പിങ് ഇല്ലാത്ത സമയം പൈപ്പിനുള്ളിലേക്ക് കയറുകയും പമ്പിങ് നടത്തുമ്പോള്‍ ഇത് ടാപ്പുകളില്‍ എത്തുകയും ചെയ്യുന്നു.
13 കുടുംബങ്ങളാണ് അനന്തന്‍കരി ദ്വീപില്‍ താമസിക്കുന്നത്. ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട ഇവര്‍ക്ക് മറ്റു ജലസ്രോതസുകളൊന്നുമില്ല.
കായലിനടിയിലൂടെ പോകുന്ന പൈപ്പുകള്‍ ഉയര്‍ത്തി അറ്റകുറ്റപ്പണി നടത്തി പാലത്തിന്റെ കൈവരികളോടു ചേര്‍ത്ത് സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."