സമസ്ത സച്ചരിതരുടെ പാത: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
കോട്ടയം : വിശുദ്ധ ഖുര്‍ആനും നബിചര്യയും ജീവിതവ്രതമാക്കിയ ആദ്യനൂറ്റാണ്ടുകളിലെ ഉത്തമ തലമുറയെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അനുധാവനം ചെയ്യുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.
സമസ്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശംസുല്‍ ഉലമാ നഗറില്‍ ( കോട്ടയം തിരുനക്കര പഴയ പൊലിസ് സ്‌റ്റേഷന്‍ മൈതാനി)യില്‍ നടക്കുന്ന ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത വിശുദ്ധമായ സംഘടനയെന്നത് കേവലം ആലങ്കാരികമല്ല. മുന്‍കഴിഞ്ഞ നേതാക്കളുടെ ജീവിതവും മരണവും പ്രസ്ഥാനത്തിന്റെ സംശുദ്ധി വിളിച്ചോതുന്നു. പ്രവാചകപാത പിന്‍പറ്റുന്നവരായ പണ്ഡിതന്മാര്‍ ആധുനിക ലോകക്രമത്തെ മനസിലാക്കി അത്തരം അറിവുകളെ വിശ്വാസികളിലേക്ക് പകര്‍ന്ന് കൊടുക്കാന്‍ ആവശ്യമായ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു.
സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എസ്.എം ഫുആദ് ഹാജി അധ്യക്ഷനായി. സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ലാ പ്രസിഡന്റ് എ.കെ. സ്വാലിഹ് മൗലവി കുമ്മനം, തിരുനക്കര പുത്തന്‍പള്ളി ചീഫ് ഇമാം മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബൂഷമ്മാസ് മൗലവി,കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി,ഒ.എം ശരീഫ് ദാരിമി, മുഹമ്മദലി അല്‍ കാശിഫി എന്നിവര്‍ സംസാരിച്ചു.
എസ്.കെ.എം.എം.എ സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.എ ശരീഫ് കുട്ടി ഷാലിമാര്‍,തിരുനക്കര പുത്തന്‍പള്ളി പരിപാലന സമിതി പ്രസിഡന്റ് വി.ഒ അബൂസാലിഹ്, ചങ്ങനാശേരി പഴയപള്ളി ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാരീസ്,ഡി.സി.സി ജനറല്‍ സെക്രട്ടറി നന്ദിയോട് ബഷീര്‍,സ്വാഗതസംഘം കണ്‍വീനര്‍ എ.എസ് നവാസ് അലിയങ്കല്‍,എസ്.കെ.എം.എം.എ ജില്ലാ പ്രസിഡന്റ് കെ.എ അബ്ദുല്‍ ഖാദര്‍ കൊച്ചുകാഞ്ഞിരം , സമസ്ത ജില്ലാ ജംഇയ്യത്തുല്‍ ഖ്ുതുബ പ്രസിഡന്റ് കെ.എസ് കുഞ്ഞുമൊയ്തീന്‍ മുസ്്‌ലിയാര്‍, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി വി.പി സുബൈര്‍ മൗലവി, ,എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ് ഹാഷിം, എസ്.കെ.എം.എം.എ ജില്ലാ ജനറല്‍ സെക്രട്ടറി പരീത് കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."