HOME
DETAILS

ചെങ്ങന്നൂര്‍ കസ്റ്റഡി മര്‍ദനം ജില്ലാ പൊലിസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
May 13 2018 | 04:05 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf-%e0%b4%ae%e0%b4%b0


ആലപ്പുഴ: വീട് ആക്രമിച്ചുവെന്ന പേരില്‍ ചങ്ങനാശേരി കാരക്കാട് സ്വദേശി അഖിലിനെ ചെങ്ങന്നൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ആലപ്പുഴ ജില്ലാ പൊലിസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. എത്രത്തോളം വിമര്‍ശിക്കുമോ അത്രത്തോളം ആക്രമിക്കും എന്നതാണ് പൊലിസിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം ദുര്‍നടപടികള്‍ അനുവദിച്ചു നല്‍കാനാവില്ല.
സംസ്ഥാനത്ത് പൊലിസ് രാജ് അനുവദിക്കരുതെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളെയെല്ലാം നിയമത്തിനു മുന്നിലെത്തിച്ച് കേരള പൊലിസ് ആക്റ്റ് അനുസരിച്ച് നടപടിയെടുക്കണമെന്നും കമ്മിഷന്‍ ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
അര്‍ധരാത്രി ചെങ്ങന്നൂര്‍ സിഐ വീട്ടിലെത്തി അഖിലിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് ആരോപണം. അപസ്മാര ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ ആരോഗ്യ നില വഷളായി തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് പൊലിസ് പറയുന്നത്.ആലപ്പുഴ: വീട് ആക്രമിച്ചുവെന്ന പേരില്‍ ചങ്ങനാശേരി കാരക്കാട് സ്വദേശി അഖിലിനെ ചെങ്ങന്നൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ആലപ്പുഴ ജില്ലാ പൊലിസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. എത്രത്തോളം വിമര്‍ശിക്കുമോ അത്രത്തോളം ആക്രമിക്കും എന്നതാണ് പൊലിസിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം ദുര്‍നടപടികള്‍ അനുവദിച്ചു നല്‍കാനാവില്ല.
സംസ്ഥാനത്ത് പൊലിസ് രാജ് അനുവദിക്കരുതെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളെയെല്ലാം നിയമത്തിനു മുന്നിലെത്തിച്ച് കേരള പൊലിസ് ആക്റ്റ് അനുസരിച്ച് നടപടിയെടുക്കണമെന്നും കമ്മിഷന്‍ ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
അര്‍ധരാത്രി ചെങ്ങന്നൂര്‍ സിഐ വീട്ടിലെത്തി അഖിലിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് ആരോപണം. അപസ്മാര ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ ആരോഗ്യ നില വഷളായി തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് പൊലിസ് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago