ഭാര്യയെ തെരുവില്‍ തള്ളിയവര്‍ക്ക് ശരീഅത്തിനെ വിമര്‍ശിക്കാനുള്ള അര്‍ഹതയില്ല: എസ്.വൈ.എസ്
കോഴിക്കോട്: സ്വന്തം ഭാര്യയെ തെരുവില്‍ തള്ളിയ നരേന്ദ്രമോദിയെ അവതാരമായിക്കാണുന്ന കെ. സുരേന്ദ്രന് ശരീഅത്തിനെ വിമര്‍ശിക്കാനുള്ള അര്‍ഹതയില്ലെന്ന് എസ്.വൈ.എസ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
മൂന്നും നാലും കെട്ടുന്ന മുത്ത്വലാഖിനെക്കുറിച്ച് ഇടതുവലത് മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്ന ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്റെ പ്രസ്താവന വിവരക്കേടിന്റെ തനിയാവര്‍ത്തനമാണെന്നും വര്‍ഗീയത അജ്ഞത പ്രകടിപ്പാക്കാനുള്ള വേദിയാക്കുകയാണെന്നും ബഹുഭാര്യത്വമെന്താണെന്നും ത്വലാഖ് എന്താണെന്നും തിരിച്ചറിയാതെ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പരിഹാസ്യമാണെന്നും യോഗം വിലയിരുത്തി.
ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് മലയമ്മ അബൂബക്കര്‍ ഫൈസി അധ്യക്ഷനായി. സമസ്ത ജില്ലാ സെക്രട്ട്രറി ആര്.വി.കുട്ടി ഹസന് ദാരിമി ഉല്‍ഘാടനം ചെയ്തു. ജില്ലാ ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു.
ട്രഷറര്‍ കെ.പി.കോയ, പി.ഹസൈനാര്‍ ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ നടക്കാവ്, സയിദ് അലി തങ്ങള്‍ പാലേരി, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, മുഹമ്മദ് പടിഞ്ഞാറത്തറ, ടി.വി.സി.സമദ് ഫൈസി, എ.ടി.മുഹമ്മദ് മാസ്റ്റര്‍ പന്നിക്കോട്, എം.കെ.മുഹമ്മദ് ഹാജി കിനാലൂര്‍, അയ്യൂബ്കൂളിമാട്, പി.പി.അഷ്റഫ് മൗലവി വാണിമേല്‍, കെ.എം കുഞ്ഞമ്മദ് മുസ് ലിയാര്‍ പുതുപ്പണം, കെ.പി.സി ഇബ്രാഹിം, സി.എ ഷുകൂര്‍ മാസ്റ്റര്‍, കെ.ഇ ഹിഫ്ളുറഹ്മാന്‍ പരുത്തിപ്പാറ, അബ്ദുറസാഖ് മായനാട്, റഫീഖ് മാസ്റ്റര്‍ വാകയാട്, സിദ്ദീഖ് ദാരിമി പേരാമ്പ്ര, നിസാര്‍ റഹ്മാനി കുന്നുമ്മല്‍, കണ്ണോത്ത് സൂപ്പി ഹാജി, സിദ്ദീഖ് വെള്ളിയോട്, കുട്ടോത്ത് മൂസ ഹാജി, യൂസുഫ് ഫൈസി വെണ്ണക്കോട്, കോയ ഹാജി കോടമ്പുഴ, ദീവാര്‍ ഹുസൈന് ഹാജി, ലതീഫ് മാസ്റ്റര്‍ കുട്ടമ്പൂര്, ജമാലുദ്ദീന്‍ പോലൂര്, സി.പി.എ സലാം,അന്‍സാര്‍ കൊല്ലം പ്രസംഗിച്ചു. സെക്രട്ടറി സലാം ഫൈസി മുക്കം നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."