HOME
DETAILS

സ്വകാര്യ ആശുപത്രിയില്‍ വിദ്യാര്‍ഥിനിയുടെ സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയതായി പരാതി

  
backup
May 13 2018 | 05:05 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

 

മരട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ പതിനഞ്ചു വയസ്സുകാരിയെ സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. സൗത്ത് പറവൂര്‍ സ്വദേശി പ്രദീപന്റെ മകള്‍ക്കാണ് മരടിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയതായി ഇന്നലെ മരട് പൊലിസില്‍ പരാതി നല്‍കി.
വലത് ഭാഗത്ത് ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഇടത് ഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇടത് ഭാഗത്ത് നേരത്തെ ശസ്ത്രക്രിയ നടത്തി സുഖപ്പെട്ടതായിരുന്നുവെന്നും പ്രദീപന്‍ പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് പുറത്ത് കൊണ്ടുവന്നതിന് ശേഷം പരിശോധിച്ചപ്പോഴാണ് സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയ വിവരം അറിയുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറോട് വിവരം പറഞ്ഞിട്ടും പരിശോധനയ്ക്ക് എത്തിയില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മരട് പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് രാത്രി 11.30ന് ഡോക്ടറെ പോലീസ് വിളിച്ചു വരുത്തി. ഇന്നലെ രാവിലെ 11ന് വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങി കുട്ടിയെ തൃപ്പൂണിത്തുറയിലുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
വലതു ഭാഗത്ത് ശസ്ത്രക്രിയ ചെയ്തതോടൊപ്പം ഇടതു ഭാഗത്ത് നേരത്തേ ശസ്ത്രക്രിയ നടത്തിയ ഭാഗത്തുണ്ടായ പഴുപ്പ് നീക്കം ചെയ്യുകയായിരുന്നു എന്നും, ശസ്ത്രക്രിയയ്ക്കു ശേഷം ഇത് ഡോക്ടര്‍ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കാന്‍ വിട്ടുപോയതാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  12 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago