പ്രബുദ്ധതയുള്ള നേതൃത്വത്തിന് മാത്രമേ സമൂഹത്തില്‍ സംഘബോധം സൃഷ്ടിക്കാന്‍ കഴിയു: ടി.എ അഹമ്മദ് കബീര്‍
കാക്കനാട്: പ്രബുദ്ധതയുള്ള നേതൃത്വത്തിന് മാത്രമെ സമൂഹത്തില്‍ സംഘബോധം സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്നും നേതൃവൈഭവം വിഭവ ലഭ്യതയെ എളുപ്പമാക്കുമെന്നും ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ പറഞ്ഞു.
സമര്‍പ്പിത യൗവനം രാഷ്ട്ര നന്മക്ക് എന്ന പ്രമേയവുമായി മുസ്‌ലീം യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റിയുടെ യൂത്ത് റെസിസ്റ്റന്‍സിയ എക്‌സിക്യൂട്ടീവ് ക്യാമ്പ് തൃക്കാക്കര മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയവും സാമൂഹികവുമായി വിഷയങ്ങളെ മൗലികമായി വിലയിരുത്താന്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. മൗലികമായ ആശയങ്ങളെ ആധാരമാക്കി വേണം പരിപാടികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കുവാനും. ചരിത്രത്തിന്റെയും ആശയങ്ങളുടെയും പിന്‍ബലമില്ലാത്ത സംഘശക്തിക്ക് ശാശ്വതമായ നിലനില്‍പില്ല. ആസ്വാദനമാണ് ജീവിതമെന്ന് തെറ്റിദ്ധരിച്ച വ്യക്തികള്‍ക്കോ സമൂഹങ്ങള്‍ക്കോ വളര്‍ച്ചയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി.എം മാഹിന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹംസ പറക്കാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി പി.എം യൂസഫ്, മുനിസിപ്പല്‍ പ്രസിഡന്റ് ഹംസ മൂലയില്‍, ടി.എം അലി, ഖുത്തുബുദ്ദീന്‍, യു.കെ റഫീഖ്, കെ.കെ അക്ബര്‍, കെ.കെ അലി, പി.എം പരീത്, പി.എം ഹബീബ്, കെ.എം അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യൂത്ത് ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ നിയാസ് സ്വാഗതവും ട്രഷറര്‍ കെ.എം അബുബക്കര്‍ നന്ദിയും പറഞ്ഞു.ഇന്ന് 8 മണിക്ക് ആരംഭിക്കുന്ന രണ്ടാംഘട്ട ക്യാംപ് ഉദ്ഘാടനവും, മുനിസിപ്പല്‍ സമ്മേളന പ്രഖ്യാപനവും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മൂന്നാം ഘട്ടമായ സമാപന സെക്ഷനിലെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുള്‍ മജീദ് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."