HOME
DETAILS

നീലഗിരി മലനിരകള്‍ സഹ്യന്റെ മക്കള്‍ക്ക് ചാവുനിലമാകുന്നു

  
backup
June 25 2016 | 04:06 AM

%e0%b4%a8%e0%b5%80%e0%b4%b2%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b9%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d

പാലക്കാട് : നീലഗിരി മലനിരകള്‍ സഹ്യന്റെമക്കള്‍ക്ക് ചാവുനിലമാകുന്നു. ഏഷ്യന്‍ വന്‍കരയില്‍ ആനകളുടെ ഏറ്റവും വലിയ ആവാസകേന്ദ്രമായ ഇവിടെ ഇന്ന് ആനവേട്ടക്കാരുടെ താവളമാണ്. പ്രത്യേകം പരിശീലനം ലഭിച്ച വേട്ടക്കാരില്‍ വിദേശികളുമുണ്ടെന്നാണു വിവരം. വയനാട്, നാഗര്‍ഹോള, ബന്ദിപ്പൂര്‍, മുതുമല എന്നീ വന്യമൃഗസങ്കേതങ്ങളും നീലഗിരി, നിലമ്പൂര്‍, ശിരുവാണി മലകളും സൈലന്റ്‌വാലി ദേശീയ ഉദ്യാനവും ഉള്‍പ്പെട്ടതാണു നീലഗിരി ബയോസ്ഫിയര്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആനവേട്ടക്കാര്‍ കൊന്നു കൊമ്പെടുത്ത കൊമ്പനാനകളുടെ എണ്ണം ഭീമമാണ്. 50 പിടിയാനകള്‍ക്ക് 20 കൊമ്പനാനയെന്ന അനുപാതമാണ് നേരത്തെയുണ്ടായിരുന്നത്. എന്നാലിന്നത് നാല്‍പ്പത് പിടിയാനകള്‍ക്ക് ഒരുകൊമ്പനെന്ന കണക്കിലായിട്ടുണ്ട്. 

വേട്ടക്കാരുടെ തോക്കിന് ഇരയായും രോഗം പിടിപെട്ടുമാണ് കാട്ടുകൊമ്പന്മാരുടെ എണ്ണം കുറയുന്നത്. അടിക്കടി കൊമ്പനാനകള്‍ വേട്ടക്കാരുടെ തോക്കിന് ഇരയായി തുടങ്ങിയതോടെ പിടിയാനകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. നീലഗിരി ബയോസ്ഫിയര്‍ മേഖലയില്‍ പൂര്‍ണവളര്‍ച്ചയെത്തിയ ഏഴായിരത്തോളം ആനകള്‍ ഉണ്ടെന്നാണു കണക്ക്. 1986 സെപ്തംബര്‍ ഒന്നിനാണ് നീലഗിരി ബയോസ്ഫിയര്‍ നിലവില്‍ വന്നത്. 5520.10 ചതുരശ്ര കിലോമീറ്ററില്‍ 1455.40 ചതുരശ്ര കിലോമീറ്റര്‍ കേരളത്തിലും 1527.30 ചതുരശ്ര കിലോമീറ്റര്‍ കര്‍ണാടകയിലും 2537.06 ചതുരശ്ര കിലോമീറ്റര്‍ തമിഴ്‌നാട്ടിലുമാണ്. സസ്യ ജന്തുജാല വൈവിധ്യം കൊണ്ട് സമ്പന്നമാണ് നീലഗിരി ജൈവമേഖല.
ഇവിടം കേന്ദ്രീകരിച്ച് ബയോസ്ഫിയര്‍ നിലവില്‍ വന്നിട്ടും കാട്ടുകൊമ്പന്മാരുടെ വംശനാശത്തിന് ഒരുവിധത്തിലുള്ള അറുതിയും ഉണ്ടായിട്ടില്ല. 1979 ല്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യയില്‍ നിലവില്‍ വന്ന 13 ജൈവമേഖലകളില്‍ ആദ്യത്തേതാണ് നീലഗിരി ബയോസ്ഫിയര്‍. സമുദ്രനിരപ്പില്‍ നിന്ന് 3,000 മുതല്‍ 4,000 അടി വരെ ഉയരത്തില്‍ കിടക്കുന്ന മലനിരകളുള്ളതാണ് നീലഗിരി ബയോസ്ഫിയര്‍ മേഖല. കൊടും വനവും ഉയര്‍ന്ന പാറക്കെട്ടുകളും ഈ ബയോസ്ഫിയറിന്റെ പ്രത്യേകതയമാണ്. വന്‍മരങ്ങളും ഇടതൂര്‍ന്ന അടിക്കാടുകളും നിറഞ്ഞ ഇവിടം ആനകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളുടെ താവളമാണ്.
ഈ വനത്തില്‍ വേട്ടക്കാരല്ലാതെ മറ്റാരും കടന്നെത്താറില്ല. വേട്ടക്കാര്‍ വെടിയുതിര്‍ക്കുന്ന ശബ്ദം പുറംലോകത്തെത്താറില്ല. ഏതെങ്കിലും വിധത്തില്‍ വിവരം അറിഞ്ഞാല്‍ തന്നെ വനപാലകര്‍ എത്തുമ്പോഴേക്കും വേട്ടക്കാര്‍ കൊമ്പ് പിഴുതെടുത്ത് സ്ഥലം വിട്ടിരിക്കും. വെടിയേറ്റു വീഴുന്ന ആനകളുടെ മസ്തകം തോട്ട ഉപയോഗിച്ച് തകര്‍ത്താണ് കൊമ്പുകള്‍ പിഴുതെടുക്കുന്നത്. മാസത്തില്‍ ഒന്നില്‍കൂടുതല്‍ കൊമ്പനാനകള്‍ വേട്ടക്കാരുടെ തോക്കിന് ഇരയാവുന്നതായാണ് റിപ്പോര്‍ട്ട്.
നീലഗിരി ജൈവമേഖലയിലെ ആനകള്‍ കൂടുതലും കേരളത്തിലാണുള്ളത്. വയനാട്, നിലമ്പൂര്‍, സൈലന്റ് വാലി, ആനമല, പറമ്പിക്കുളം, അഗസ്ത്യാര്‍മല, ചിന്നാര്‍, മറയൂര്‍, ഇടുക്കി, പെരിയാര്‍ തുടങ്ങിയ കൊടും വനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആനകളുള്ളത്.
പ്രൊജക്ട് ഓഫ് എലിഫന്റ് പ്രൊട്ടക്ഷനും നീലഗിരി ബയോസ്ഫിയര്‍ പ്രത്യേക സംരക്ഷണ സംവിധാനവും നിലവില്‍ ഉണ്ടെങ്കിലും കൊമ്പനാനകളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. ഒരു ഭാഗത്ത് വേട്ടക്കാരുടെ തോക്കും, മറുഭാഗത്ത് മാറാരോഗങ്ങളുമാണ് ഇതിനു കാരണം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം കര്‍ണാടക-കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ പ്രായപൂര്‍ത്തിയായതും അല്ലാത്തതുമായ നൂറുകണക്കിന് ആനകള്‍ ചെരിഞ്ഞെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago
No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago
No Image

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago