അക്ഷരമുറ്റത്ത് ജൈവവിഭവങ്ങളൊരുക്കി വിദ്യാര്‍ഥിനി കൂട്ടായ്മ
കോഴിക്കോട്: പുസ്തകത്താളുകളില്‍ നിന്നുള്ള അറിവുകള്‍ കൂടാതെ പച്ചക്കറിക്കൃഷിയിലും പ്രാവീണ്യം നേടിയതിന്റെ സന്തോഷത്തിലാണ് നടക്കാവ് ഗവ. ഗേള്‍സ് ടി.ടി.ഐയിലെ വിദ്യാര്‍ഥിനികള്‍.
മാസങ്ങള്‍ക്ക് മുമ്പ് അക്ഷരമുറ്റത്ത് വിതച്ച പച്ചക്കറി വിത്തുകള്‍ വിളവെടുത്തപ്പോള്‍ ഡി.എഡ് വിദ്യാര്‍ഥിനികളായ തന്‍വീറക്കും ഗയനക്കും കാവ്യാദാസിനും പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം. കഴിഞ്ഞ ഡിസംബറിലാണ് കൃഷിവകുപ്പിന്റെ സഹായത്തോടെ ക്യാംപസിലെ ഒരേക്കറോളം വരുന്ന സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്.
വെണ്ട, വഴുതിന, വെള്ളരി, ഇളവന്‍, പച്ചമുളക്, തക്കാളി, ചേന, ചേമ്പ്, ചീര എന്നിവക്ക് പുറമേ മഞ്ഞള്‍, രാമച്ചം, ഇഞ്ചി തുടങ്ങിയവയും കൃഷി ചെയ്തിരുന്നു.
ടി.ടി.ഐയിലെ ഇരുന്നൂറോളം വരുന്ന വിദ്യാര്‍ഥിനികള്‍ വിവിധ ഘട്ടങ്ങളില്‍ കൃഷിയില്‍ പങ്കാളികളായി. ഗ്രീന്‍ വാലി എന്ന് കൃഷിയിടത്തിന് പേരും നല്‍കി. യാതൊരു വിധ കീടനാശിനികളും ഉപയോഗിക്കാതെ തീര്‍ത്തും ജൈവപച്ചക്കറികളാണ് ഇവര്‍ വിളയിച്ചെടുത്തത്. പ്രിന്‍സിപ്പല്‍ റോസ് മേരിയുടെ നേതൃത്വത്തില്‍ അധ്യാപകരായ റഷീദ്, പ്രമീള, ജമുനാദേവി എന്നിവരും വിദ്യാര്‍ഥിനികള്‍ക്ക് കൂട്ടായെത്തി. ഇന്നലെ നടന്ന വിളവെടുപ്പ് ഉത്സവം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമജം, അസി. ഡയറക്ടര്‍ ഷീല ആശംസയര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."