വിദ്യാര്‍ഥികള്‍ കണ്സഷന് കാര്‍ഡുകള്‍ വേഗത്തില്‍ ലഭ്യമാക്കണം: എ.ഐ.എസ്.എഫ്
ആലുവ: അധ്യായന വര്ഷനത്തിന്റെ തുടക്കത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ യാത്ര ചെയ്യുന്നതിനുള്ള കണ്സഷന് കാര്‍ഡുകള്‍ ലഭ്യമാക്കണമെന്ന് എ.ഐ.എസ്.എഫ് ആലുവ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
ആലുവ സി. അച്യുത മേനോന് സെന്ററില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി അസ് ലഫ് പാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അന്‍വര്‍ അലി അധ്യക്ഷത വഹിച്ചു.
ജില്ല പ്രസിഡന്റ് എം.ആര് ഹരികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. എ.എ സഹദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.നവകുമാര്‍, എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് മനോജ് ജി. കൃഷ്ണന്, ടി.എന്‍ സോമന്, കെ.ജെ ഡൊമിനിക്ക്, ജോബി മാത്യു, എം.എ യൂസഫ്, എസ്.ശരണ്യ, കെ.എ ആബിദ് എന്നിവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ല്ലസ് കരസ്ഥമാക്കിയവര്‍ക്കുള്ള ഉപഹാരങ്ങള്‍ സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ.ഷംസുദ്ദീന് സമ്മാനിച്ചു.
ഭാരവാഹികള്‍ : എസ്.ശരണ്യ (പ്രസിഡന്റ്), സി.എ ഫയാസ് (സെക്രട്ടറി), അന്‍വര്‍ അലി (വൈസ് പ്രസിഡന്റ്), കെ.എ ആബിദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."