ബാലോത്സവം സംഘടിപ്പിച്ചു
വളാഞ്ചേരി: കുറ്റിപ്പുറം ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലോത്സവം തൊഴുവാനൂര്‍ എ എല്‍പി സ്‌കൂളില്‍ പരിപാടി നഗസഭാധ്യക്ഷ എം.ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ പ്രദര്‍ശനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിയും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ഇരിമ്പിളിയം പഞ്ചായത്ത് വൈ.പ്രസിഡന്റ് വി. ടി. അമിറും നിര്‍വഹിച്ചു. കഥാകൃത്ത് എന്‍.പ്രദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
കെ.ഫാത്തിമക്കുട്ടി,നടക്കാവില്‍ ഷംസു, പി.പവിത്രന്‍ പി.ടി.എ പ്രസിഡന്റ് കെ.ജലീല്‍ ടി.എം. ഇന്ദിര സംസാരിച്ചു. സമാപന സമ്മേളനം കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ.നാസര്‍ ഉദ്ഘാടനം ചെയ്തു.
കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.കെ ഇസ്മായില്‍ അധ്യക്ഷനായി. സംസ്ഥാന തല വിളയികളെ മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി മധുസൂദനന്‍ ആദരിച്ചു. മികവ് വിജയികള്‍ക്കുള്ള ഉപഹാരം എടയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവും രക്ഷിതാക്കളുടെ കയ്യെഴുത്തുമാസിക ഉപഹാര സമര്‍പ്പണം പൊന്‍മള പഞ്ചായത്ത് പ്രസിഡന്റ് കെ.മൊയ്തീനും നിര്‍വഹിച്ചു. ബി.ആര്‍.സി.ട്രെയിനര്‍ വി.കെ.അജയ് കുമാര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."