പൊന്നാനി സര്‍ക്കിളില്‍ സി.ഐക്കും എസ്.ഐമാര്‍ക്കും കൂട്ടത്തോടെ സ്ഥലംമാറ്റം
ചങ്ങരംകുളം: പൊന്നാനി താലൂക്കില്‍ സി.ഐക്കും എസ്.ഐമാര്‍ക്കും കൂട്ടത്തോടെ സ്ഥലം മാറ്റം. എസ്.ഐമാരെയും സി.ഐയെയും മാറിമാറി പരീക്ഷിക്കുന്ന പൊന്നാനി സര്‍ക്കിള്‍ പരിധിയിലെ പൊന്നാനി, പെരുമ്പടപ്പ്, ചങ്ങരംകുളം സ്റ്റേഷനിലെ മൂന്ന് എസ്.ഐമാര്‍ക്കും പൊന്നാനി സി.ഐക്കുമാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. പൊന്നാനിയില്‍ എസ്.ഐ ആയിരുന്ന ശശീന്ദ്രന്‍ മേലേയില്‍ ചങ്ങരംകുളം സ്റ്റേഷനിലും പൊന്നാനി സ്റ്റേഷനില്‍ അനന്ദകൃഷ്ണനും പെരുമ്പടപ്പ് സ്റ്റേഷനില്‍ വയനാട് സ്വദേശിയായ എസ്.ഐ വിനോദും അടുത്ത ദിവസങ്ങളിലായി ചാര്‍ജെടുക്കും. ഇതിനിടയിന്‍ പൊന്നാനി എസ്.ഐ ശശീന്ദ്രന്‍ മേലയിനെ മാറ്റുന്നതില്‍ പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്. ഭരണപക്ഷത്തിന്റെ പ്രതിഷേധം നോക്കാതെ നടപടിയെടുത്തതിനാലാണ് എസ്.ഐയെ മാറ്റിയെതന്നാണ് ആക്ഷേപം.
ചങ്ങരംകുളത്ത് പുതുതായി വന്ന എസ്.ഐ കെ.പി മനേഷിന്റെ സ്ഥലംമാറ്റവും പ്രതിഷേധതത്തിനിടയാക്കിയിട്ടുണ്ട്. ചങ്ങരംകുളം സ്റ്റേഷനില്‍ നാലു മാസത്തോളം പ്രിന്‍സിപ്പല്‍ എസ്.ഐ ഇല്ലാത്തതിനെ തുടര്‍ന്നു പ്രതിഷേധം ശക്തമായപ്പോഴാണ് പുതുതായി കേരള പൊലിസില്‍ നിയമിതനായ എസ്.ഐ കെ.പി മനേഷിനെ നിയോഗിച്ചത്. എന്നാല്‍, രാഷ്ട്രീയ പക്ഷം നോക്കാതെ നടപടിയെടുത്തതിനാലും പ്രദേശത്തെ കള്ള്, കഞ്ചാവ്, മണ്ണ്, മണല്‍ മാഫിയകള്‍ക്കെതിരേ നടപടിയെടുത്തതിനാലുമാണ് ഇദ്ദേഹത്തെ സ്ഥംമാറ്റുന്നതെന്നാണ് ആരോപണം. പ്രദേശത്തെ ഉത്സവങ്ങളോടനുബന്ധിച്ചു സംഘര്‍ഷങ്ങളുണ്ടായ എടപ്പാളില്‍ ഉത്സവത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നുന്നതിനെതിരേ ഭരണകക്ഷിയുമായി ഏറ്റുമുട്ടിയതും മൂക്കുതലയില്‍ രാഷ്ട്രീയ സംഘര്‍ഷമുണ്ടായപ്പോള്‍ കര്‍ശന നടപടി സ്വീകരിച്ചതുമാണ് സ്ഥലംമാറ്റ നടപടിക്ക് ആക്കംകൂട്ടിയതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."