എല്ലാം സപ്ലൈകോ ഏല്ക്കുന്നു; ബാക്കി പിന്നീടറിയാം!
എടപ്പാള്‍: റേഷന്‍ മൊത്തവിതരണ ഏജന്‍സികളെ ഒഴിവാക്കി മൊത്തവിതരണം സപ്ലൈകോ ഏറ്റെടുക്കാനുള്ള നീക്കം ശക്തമായി. സപ്ലൈകോ ഏറ്റെടുക്കുന്നതോടെ റേഷന്‍ വിതരണം അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.
കേരളത്തിലെ മാവേലി സ്റ്റോറുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന സപ്ലൈകോ യഥാസമയം വിതരണം ചെയ്യാത്തതിനാല്‍ മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം തടസപ്പെടുമ്പോഴാണ് റേഷന്‍ മൊത്തവിതരണംകൂടി സപ്ലൈകോ ഏറ്റെടുക്കുന്നത്. റേഷന്‍ കടകളില്‍ പഞ്ചസാര വിതരണം ചെയ്യുന്നതും സപ്ലൈകോ ആണ്. എന്നാല്‍, റേഷന്‍ കടകളില്‍ പഞ്ചസാര കൃത്യമായി വിതരണം ചെയ്യാന്‍ ആകുന്നില്ല. ഇതും ആശങ്ക വര്‍ധിപ്പിക്കുന്നു. നിലവില്‍ കേരളത്തില്‍ 300 റേഷന്‍ മൊത്തവിതരണ കേന്ദ്രങ്ങളുണ്ടണ്ട്. ഇവിടങ്ങളില്‍ നാലായിരത്തിലധികം ജീവനക്കാര്‍ തൊഴിലെടുക്കുന്നുണ്ട.
എന്നാല്‍ മൊത്തവിതരണം സപ്ലൈകോ ഏറ്റെടുക്കുമ്പോള്‍ ഇവരുടെ തൊഴില്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ട്. 300 മൊത്തവിതരണ കേന്ദ്രങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ആവശ്യമായ ഗോഡൗണുകള്‍ ഒരുക്കാനും സപ്ലൈകോയ്ക്കായിട്ടില്ല. ആവശ്യത്തിനു ഗോഡൗണുകള്‍ ഇല്ലാതെ ഏറ്റെടുക്കുന്നതു റേഷന്‍ വിതരണം തടസപ്പെടുന്നതിലേക്ക് നയിക്കുമെന്നു റേഷന്‍ വ്യാപാരികളും പറയുന്നു.
എന്നാല്‍, ഈ സാഹചര്യങ്ങള്‍ അവഗണിച്ചു ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍ . പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ ഒന്പതിനു കൊല്ലത്ത് നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."