'അയിലക്കാട് ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കണം'
എടപ്പാള്‍: അയിലക്കാട്ടെ കാക്കത്തുരുത്തും കൊക്കിന്തുരുത്തും ഉള്‍പ്പെടുന്ന പ്രദേശം ഉള്‍പ്പെടുത്തി ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കായലിനു നടുവിലുള്ള ഈ പ്രദേശം കാക്കകളുടെയും കൊക്കുകളുടെയും താവളമാണ്. അപൂര്‍വയിനം പ്രാവുകള്‍, ഞാറക്കൊക്ക്, തൗട്ടക്കൊക്ക്, മണി എരണ്ടണ്ട, താമരക്കോഴി, പാണ്ട്യാല, ചേലക്കോഴി, കുളി എരണ്ടണ്ട തുടങ്ങി അപൂര്‍വയിനം പക്ഷികളുടെയും സങ്കേതവും ദേശാടനക്കിളികളുടെയും വാസസ്ഥലമാണ് ഈ തുരുത്തുകള്‍. പ്രദേശത്ത് ഇക്കോ ടൂറിസം ആരംഭിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. ഇതിന്റെ ഭാഗമായി ടൂറിസം വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആവശ്യത്തിന് തുക കണ്ടെണ്ടത്താന്‍ കഴിയാതിരുന്നതോടെ പദ്ധതി ഉപേക്ഷിച്ചു. ഇതിനിടെയാണ് പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പരിസ്ഥിതിസ്നേഹികളും വീണ്ടണ്ടും ശ്രമം തുടങ്ങിയത്. സ്വകാര്യ ഉടമസ്ഥതയിലുള്ള തുരുത്ത് ഏറ്റെടുത്ത് തുക വകയിരുത്തി ഇക്കോ ടൂറിസം കേന്ദ്രമാക്കുന്നതോടെ വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."