വികസനം ഫ്ളക്സുകളില്‍ മാത്രമായി ഒതുങ്ങുന്നു: മുരളീധരന് എം.എല്‍.എ
തലക്കുളത്തൂര്‍: സംസ്ഥാനത്ത് വികസനം ഫ്ളക്സുകളിലും വാഗ്ദാനങ്ങളിലും മാത്രമായി ഒതുങ്ങുകയാണെന്ന് കെ. മുരളീധരന് എം.എല്‍.എ. കൊലപാതകം നടത്താന്‍ മത്സരിക്കുകയാണ് സി.പി.എമ്മും ആര്.എസ്.എസും. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കാരുണ്യ പോലുള്ള പദ്ധതികള്‍ തകിടം മറിച്ചു. ലൈഫ് പദ്ധതി സി.പി.എം അനുഭാവികള്‍ക്ക് മാത്രം സഹായം കിട്ടുന്ന പദ്ധതിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തലക്കുളത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീപശിഖാ പ്രയാണം ഇ.സി ദാമോദരന്‍ മാസ്റ്ററുടെ വീട്ടില്‍ നിന്നാരംഭിച്ച് സമ്മേളനനഗരിയില്‍ സമാപിച്ചു. പുറക്കാട്ടിരി മുതല്‍ അണ്ടിക്കോട് വരെ റാലിയും ഘോഷയാത്രയും നടന്നു. കലാ സാഹിത്യമത്സരങ്ങളില് വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണവും നടത്തി.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. എം.കെ രാഘവന് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്, ഡി.സി.സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, സി.കെ ഗോപിനായര്, കെ. ബാലന്, കെ.ടി ശ്രീനിവാസന്, ജോബിഷ് തലക്കുളത്തൂര്‍, സോമന് നടമ്മല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."