HOME
DETAILS
MAL
തെക്കേപുറം വികസനം: മാസ്റ്റര്‍പ്ലാന്‍ തയാറാക്കണമെന്ന് യുവഭാവന
backup
May 13 2018 | 06:05 AM
കോഴിക്കോട്: തെക്കേപ്പുറത്തിന്റെ സമഗ്രവികസനത്തിനു സഹായകരമാകുംവിധം പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയാറാക്കണമെന്ന് കോഴിക്കോട് നഗരസഭയോടും ജില്ലാ ഭരണകൂടത്തോടും കുറ്റിച്ചിറ യുവഭാവന വാര്‍ഷിക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ഇ.വി ഉസ്മാന്‍കോയ അധ്യക്ഷനായി. എ.എം കോയ, പി.ടി മൊയ്തീന്‍കോയ, ബി. നാസര്‍ ബറാമി, ഇ.എം അബൂബക്കര്‍കോയ, എം.എ സലാം, കെ. മുസ്തഫ, എസ്.എം സിദ്ദീഖ്, കെ. റഷീദ് ഉസ്മാന് സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഇ.വി ഉസ്മാന്‍കോയ (പ്രസിഡന്റ്), പി.പി കുഞ്ഞമ്മദ്കോയ, ബി. നാസര്‍ ബറാമി (വൈസ് പ്രസിഡന്റ്), എ.എം കോയ (ജന. സെക്രട്ടറി), എസ്.എം സിദ്ദീഖ്, ഇ.എം അബൂബക്കര്‍ കോയ (സെക്രട്ടറി), കെ. റസിദ് ഉസ്മാന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."