കാളികാവ് ബസാര്‍ സ്‌കൂള്‍ വീണ്ടും മികവിന്റെ പട്ടികയില്‍
കാളികാവ്: സംസ്ഥാനത്ത് ഉറവപദ്ധതിയില്‍ ശ്രദ്ധേയമായ കാളികാവ് ബസാര്‍ സ്‌കൂള്‍ വീണ്ടും മികവിന്റെ പട്ടികയില്‍. പാഠ്യ പാഠ്യേതര രംഗത്ത് മികവ് പുലര്‍ത്തുന്ന മികച്ച വിദ്യാലയങ്ങളുടെ പട്ടികയിലാണ് വീണ്ടും കാളികാവ് ബസാര്‍ ഗവ.യു.പി സ്‌കൂള്‍ ഇടം പിടിച്ചിട്ടുള്ളത്. 'എല്ലാവരും ഒന്നാമന്‍' എന്ന തലവാചകത്തോടെ നടപ്പിലാക്കിയ 'ഉറവ' പദ്ധതി കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം നേടിക്കൊടുത്തു. വിദ്യാലയത്തില്‍ ഒരുക്കിയ കുട്ടികള്‍ക്കുള്ള കളിസ്ഥലവും ഉദ്യാനവുമാണ് ഈ വര്‍ഷം നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നത്. നാലുലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പൂര്‍ണമായും ഇവ ജനപങ്കാളിത്തത്തോടെയാണ് നടപ്പിലാക്കിയിട്ടുള്ളത്. വണ്ടൂര്‍ ഉപജില്ലാ മികവ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാളികാവ് ബസാര്‍ സ്‌കൂള്‍ ജില്ലാ മത്സരത്തിനുള്ള യോഗ്യതയും നേടിയിട്ടുണ്ട്.
പൊതുജന പങ്കാളിത്തത്തോടെ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ പൊതു വിദ്യാലയങ്ങളെ ജനങ്ങളുമായി അടുപ്പിക്കുന്നതായിട്ടാണ് പരിഗണിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ബസാര്‍ സ്‌കൂള്‍ മാതൃകയാണെന്ന് ഉപജില്ലാ മികവ് മത്സരത്തില്‍ വിലയിരുത്തി. 102 വര്‍ഷം പിന്നിട്ട വിദ്യാലയത്തെ കാളികാവ് ഗ്രാമ പഞ്ചായത്തിലെ പൈതൃക വിദ്യാലയമായും തെരഞ്ഞെടുത്തിട്ടുണ്ട്. വികസന പദ്ധതികള്‍ നടപിലാക്കി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാനുള്ള തയാറെടുപ്പിലാണ് പി.ടി.എയും സ്‌കൂള്‍ മാനേജ്‌മെന്റും.
കുട്ടികളുടെ കഴിവനുസറിച്ച് വിവിധ മേഖകളില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. ഫുട്‌ബോള്‍, ചെണ്ട, ചിത്രരചന, പാചകം, അഭിനയം, ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളില്‍ പ്രാദേശിക വിദഗ്ദരെ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നല്‍കുന്നത്. എല്ലാവരും ഒന്നാമന്‍ എന്ന ഉറവ പദ്ധതി മാതൃകയാക്കി മുഴുവന്‍ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. പഠന വൈകല്യം ഉള്‍പടെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ ഉന്നമനത്തിന് പദ്ധതി സഹായകമാകുമെന്ന് ബസാര്‍ സ്‌കൂള്‍ തെളിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."