ബേപ്പൂരില്‍ പുതിയ ജെട്ടിയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍
ഫറോക്ക്: ബേപ്പൂര്‍ തീരദേശ പൊലിസിന്റെ പട്രോളിങ് ബോട്ടുകള്‍ നിര്ത്തിയിടുന്നതിനായുള്ള പുതിയ കോണ്‍ക്രീറ്റ് ജെട്ടിയുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. പഴയ ജെട്ടി സുരക്ഷാഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പുതിയത് നിര്‍മിക്കുന്നത്. ചാലിയത്ത് തീരദേശ പൊലിസ് സ്റ്റേഷന്റെ മുന്നിലാണ് പുതിയ ജെട്ടി ഒരുങ്ങുന്നത്.
പുഴയിലേക്ക് 'യു' മോഡലില്‍ നിര്‍മിക്കുന്ന ജെട്ടിയുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. 42 ലക്ഷം രൂപ ചെലവ ഴിച്ച് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മാണം നടക്കുന്നത്. 16 മീറ്റര്‍ വീതിയും 20 മീറ്റര്‍ നീളവുമുള്ള ജെട്ടിക്ക് 12 തൂണുകളാണുള്ളത്. അഴിമുഖത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമായതിനാല്‍ തിരതള്ളല്‍ പരമാവധി ഒഴിവാക്കും വിധത്തിലാണ് ജെട്ടി തയാറാക്കുന്നത്.
ബേപ്പൂര്‍ തീരദേശ പൊലിസിനു രണ്ട് ഇന്റര്‍സെപ്റ്റര്‍ പെട്രോളിങ് ബോട്ടുകളാണുള്ളത്. തിരതള്ളലില്‍ ബോട്ടുകള്‍ തമ്മിലിടിച്ച് സുരക്ഷാഭീഷണി ഉയര്‍ത്തിയിരുന്നു. പുതിയ ജെട്ടിയില്‍ ബോട്ടുകളില്‍ ബാറ്ററി ചാര്‍ജിങ്ങിനും ഇന്ധനം നിറയ്ക്കാനും സൗകര്യമുണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നതിനും ജെട്ടി പ്രയോജനപ്പെടുത്താന്‍ പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."