ദേശീയപാത കൈയേറ്റം ഒഴിപ്പിക്കല്‍ തടസപ്പെടുത്താന്‍ നീക്കം
താമരശേരി: ദേശീയപാതയില്‍ കൊടുവള്ളി സബ് ഡിവിഷനു കീഴിലുള്ള കുന്ദമംഗലം മുതല്‍ വയനാട് ചുണ്ടേല്‍ വരെയുള്ള ഭാഗങ്ങളിലെ കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി. റോഡരികുകളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ഒഴിപ്പിക്കല്‍ തുടരുകയാണ്. എന്നാല്‍ റോഡരികുകളിലെ വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.
ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പേ എല്ലാ കൈയേറ്റക്കാര്‍ക്കും നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ തൊഴിലാളി സംഘടനകളുടെ പിന്‍ബലത്തില്‍ ഒഴിപ്പിക്കല്‍ തടസപ്പെടുത്തുന്ന രീതിയില്‍ തൊഴിലാളികള്‍ സംഘടിക്കുന്നത് ഉദ്യോഗസ്ഥരെ കുഴക്കുകയാണ്. പല പെട്ടിക്കടകള്‍ക്കു മുകളിലും സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ കൊടിയും നാട്ടിയിട്ടുണ്ട്. അതേസമയം ദേശീയപാതാ അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. പാതയോരങ്ങളിലെ ഭീമന് ഫ്ളക്സുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ നീക്കം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."