ആലിപ്പറമ്പ് കാളിക്കടവില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചു
പെരിന്തല്‍മണ്ണ: തൂതപ്പുഴയില്‍ ആലിപ്പറമ്പ് കാളിക്കടവില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചു. ഇതിന് മുമ്പ് നിര്‍മിച്ച താല്‍ക്കാലിക തടയണ കഴിഞ്ഞദിവസം കാഞ്ഞിരപ്പുഴ അണക്കെട്ട് തുറന്നപ്പോള്‍ വന്ന വെള്ളത്തില്‍ തകര്‍ന്നിരുന്നു.
തടയണ തകര്‍ന്നതിനാല്‍ കൊടക്കാപ്പറമ്പ് കുടിവെള്ള പദ്ധതിയ്ക്ക് പമ്പ് ചെയ്യാന്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതുകൊണ്ടാണ് ജലനിധി അധികൃതരും നാട്ടുകാരും ചേര്‍ന്ന് തടയണ പുനര്‍നിര്‍മിച്ചത്. കൊടക്കാപ്പറമ്പ് ജലനിധി സ്കീം ലെവല്‍ സെക്രട്ടറി മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് ഐ.ടി മൊയ്തീന്‍കുട്ടി, സ്കീം ലെവല്‍ മാനേജര്‍ എം രതീഷ് തുടങ്ങിയവര്‍ തടയണ നിര്‍മാണത്തിന് നേതൃത്വം നല്കി.
വേനല്‍ തുടങ്ങിയതിനുശേഷം ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഇവിടെ താത്ക്കാലിക തടയണ നിര്‍മിക്കുന്നത്. 1400ല്‍ അധികം ഗുണഭോക്താക്കളുള്ള കൊടക്കാപ്പറമ്പ് ജലനിധി പദ്ധതിയ്ക്കും.
പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി കുടിവെള്ള പദ്ധതിയ്ക്കും പ്രയോജനപ്പെടുന്നവിധത്തില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. 2015 ല്‍ സ്ഥിരം തടയണ നിര്‍മിക്കുന്നതിനായി സര്‍വേ നടത്തിയെങ്കിലും തുടര്‍ നടപടിയൊന്നുമുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."