HOME
DETAILS
MAL
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് റോഡ് വിവാദം; യു.ഡി.എഫ് സമരത്തിലേക്ക്
backup
May 13 2018 | 07:05 AM
മാറഞ്ചേരി: ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ ഒരു റോഡിന് ജനസംഘം സ്ഥാപക നേതാവ് ദീന് ദയാല്‍ ഉപാധ്യയുടെ പേര് നല്‍കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തില്‍ യു.ഡി.എഫ് പ്രത്യക്ഷ സമരരംഗത്തേക്ക്. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ബി.ജെ.പി, സി.പി.എം കൂട്ടുകെട്ടിന്റെ ഉദാഹരണമാണ് ഇത്തരത്തില്‍ പേര് നല്കാന് കാരണമായതെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റിന്റെ ജനാധിപത്യ വിരുദ്ധ നിലപാട് ജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ ഈ വരുന്ന 14ന് മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വാഹന പ്രചാരണ ജാഥ നടത്തും. യു.ഡി.എഫ് ചെയര്മാന് എം.എ ഹസീബ്, കണ്‍വീനര്‍ എ.കെ ആലി, ബാപ്പുട്ടി എം.കെ, ടി. ശ്രീജിത്ത്, അഷ്റഫ് പരിചകം, നസീര്‍ മാസ്റ്റര്‍, എ.വി ഉസ്മാന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."