കോട്ടക്കല്‍ മണ്ഡലത്തില്‍ റോഡുകള്‍ക്ക് 89 ലക്ഷം
കോട്ടക്കല്‍ : പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ 2017-18 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ മുന്‍സിപ്പാലിറ്റികളിലേയുംപഞ്ചായത്തുകളിലേയും വിവിധ റോഡുകള്‍ക്കായി 89 ലക്ഷം രൂപയുടെ പദ്ധതികള്‍. ഇതില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ പലതും അന്തിമ ഘട്ടത്തിലാണ്.
ഫണ്ടനുവദിച്ച പ്രവൃത്തി, തുക, മുനിസിപ്പാലിറ്റി പഞ്ചായത്ത് എന്നീ ക്രമത്തില്‍. സ്റ്റേഡിയം ഉദരാണിപറമ്പ് റോഡ് കോണ്‍ക്രീറ്റ് 4.75 ലക്ഷം, കുറുക്കന്‍കുണ്ട് - വില്ലൂര്‍ (വെസ്റ്റ്) അങ്കണവാടി റോഡ് സൈഡ് കെട്ടി ടാറിങ്ങ് ചെയ്യല്‍ 4.75 ലക്ഷം, കോങ്ങാടന്‍ ചോല പാത്ത് വേ കോണ്‍ക്രീറ്റ് മൂന്ന് ലക്ഷം, പണിക്കര്‍ കുണ്ട്- വി.എം.എച്ച് റോഡ് കോണ്‍ക്രീറ്റ് മൂന്ന് ലക്ഷം, തോക്കാംപാറ കല്ലിങ്ങല്‍ റോഡ് നാല് ലക്ഷം, മൊയ്തു ഹാജി നഗര്‍ വടക്കെ തല റോഡ് പുനരുദ്ധാരണം 4.5 ലക്ഷം (കോട്ടക്കല്‍).
വട്ടപ്പാറ തെക്കെ മുക്ക് റോഡ് കോണ്‍ക്രീറ്റ് ഒരുലക്ഷം (വളാഞ്ചേരി),ബാപ്പു ഹാജി നഗര്‍ മുക്കണ്ണു റോഡ് കോണ്‍ക്രീറ്റ് രണ്ട് ലക്ഷം, തുവ്വപ്പാറ അംഗനവാടി- പതിയില്‍ റോഡ് കോണ്‍ക്രീറ്റ് രണ്ട് ലക്ഷം, എ.സി നിരപ്പ്- ടി.പിപ്പടി റോഡ് കോണ്‍ക്രീറ്റ് രണ്ട് ലക്ഷം, ചിത്രംപള്ളി സ്‌കൂള്‍- അങ്കണവാടി റോഡ് കോണ്‍ക്രീറ്റ് നാല് ലക്ഷം (മാറാക്കര), വട്ടപറമ്പ് മിച്ച ഭൂമി പാത്ത് വേ ടാറിങ്ങ് രണ്ട് ലക്ഷം, തലകാപ്പ്- ചെറുനിരപ്പ് പാത്ത് വേ കോണ്‍ക്രീറ്റ് മൂന്ന് ലക്ഷം, കളപ്പാട്ട് - കുറുക്കന്‍ കുണ്ട് പാത്ത് വേ കോണ്ക്രീറ്റ് രണ്ട് ലക്ഷം, പൊന്മള പട്ടര്‍കടവ് റോഡ് ടാറിങ് മൂന്ന് ലക്ഷം (പൊന്മള), മനക്കല്‍പടി- അങ്കണവാടി - വാട്ടര്‍ടാങ്ക് റോഡ് കോണ്‍ക്രീറ്റിങ്ങ് നാല് ലക്ഷം, നെച്ചിപ്പറ്റ നിരപ്പ് ആയപ്പള്ളി ത്തൊടി- ചേക്കുട്ടി ഹാജിപ്പടി റോഡ് മൂന്ന് ലക്ഷം, റേഷന്‍ കട എ.എം.ഐ മദ്‌റസ റോഡ് കോണ്‍ക്രീറ്റിങ്ങ് മൂന്ന് ലക്ഷം.
അലവി ഹാജിപ്പടി ചോലകുളമ്പ് റോഡ് മൂന്ന് ലക്ഷം, സലാഹ് നഗര്‍ പഞ്ചനം റോഡ് മൂന്ന് ലക്ഷം, നെച്ചിപ്പറ്റ- ആല്‍പ്പറ്റത്തൊടി റോഡ് രണ്ട് ലക്ഷം, കളത്തില്‍പ്പടി - മണ്ണത്ത് പറമ്പ് റോഡ് രണ്ട് ലക്ഷം(എടയൂര്‍), കൊടുമുടി തട്ടാന്‍ കടവ് പാത്ത് വേ കോണ്ക്രീറ്റ് രണ്ട് ലക്ഷം, തോക്കിന്‍ കാട്- പടവെട്ടിക്കുന്ന് പാത്ത് വേ കോണ്ക്രീറ്റ് രണ്ട് ലക്ഷം, കൊടുമുടി- തിരുവേഗപ്പുറക്കുഴി പാത്ത് വേ കോണ്ക്രീറ്റ് രണ്ട് ലക്ഷം, തങ്ങള്‍പ്പടി കോട്ടേക്കാട് പാത്ത വേ കോണ്ക്രീറ്റ് രണ്ട് ലക്ഷം, പുതുക്കൊള്ളിപ്പാടം- അമ്പലപ്പടി- പാത്ത വേ കോണ്ക്രീറ്റ് രണ്ട് ലക്ഷം (ഇരിമ്പിളിയം), ചാക്കോ മാഷ് പടി പാത്ത് വേ കോണ്ക്രീറ്റ് രണ്ട് ലക്ഷം.
കൊളക്കാട്- മാമ്പിപ്പടി പാത്ത് വേ കോണ്‍ക്രീറ്റ് 1.5 ലക്ഷം, വെള്ളത്ത് പടി- അമീര്‍ പടി പാത്ത് വേ കോണ്‍ക്രീറ്റ് മൂന്ന് ലക്ഷം, സൈതുപ്പടി മങ്കുത്തിപ്പള്ളിയാല്‍ പാത്ത് വേ കോണ്‍ക്രീറ്റ് മൂന്ന് ലക്ഷം, പേരശ്ശന്നൂര്‍ സബ് സെന്റര്‍ പാത്ത് വേ കോണ്ക്രീറ്റ് രണ്ട് ലക്ഷം, ഒറുവില്‍ റോഡ് (വാര്‍ഡ് 22) കോണ്‍ക്രീറ്റ് 2.5 ലക്ഷം (കുറ്റിപ്പുറം എന്നീ പ്രവൃത്തികള്‍ക്കാണ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുകയനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."