'നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാത: സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു'
നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാതയോട് ഇടതുപക്ഷ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി. യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി റെയില്‍വേ സ്റ്റേഷന് പരിസരത്ത് സംഘടിപ്പിച്ച ജനകീയ ചര്‍ച്ചാ വേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലശ്ശേരി-മൈസുരു പാത വരുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ അത് നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാത ഇല്ലാതാക്കി കൊïാവരുത്. മെട്രോമാന് ഇ ശ്രീധരന് തന്നെ പ്രവര്‍ത്തിക്ക് നേതൃത്വം നല്‍കണമെന്ന് യാതൊരു നിര്‍ബന്ധമില്ല. കഴിവുള്ള മറ്റാരെയെങ്കിലും സര്‍ക്കാര്‍ ഇതിനായി നിയോഗിക്കുന്നതിലും തെറ്റില്ല. അദ്ദേഹം പറഞ്ഞു. ടി.പി ഷരീഫ് അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ പി. വയനാട് ചര്‍ച്ചയില്‍ മോഡറേറ്ററായി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്, നഗരസഭ ഉപാധ്യക്ഷന്‍ പി.വി ഹംസ, ജില്ലാ പഞ്ചായത്ത് അംഗം സറീന മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാതയോട് ഇടതുപക്ഷ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി. യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി റെയില്‍വേ സ്റ്റേഷന് പരിസരത്ത് സംഘടിപ്പിച്ച ജനകീയ ചര്‍ച്ചാ വേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലശ്ശേരി-മൈസുരു പാത വരുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ അത് നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാത ഇല്ലാതാക്കി കൊണ്ടാവരുത്. മെട്രോമാന് ഇ ശ്രീധരന് തന്നെ പ്രവര്‍ത്തിക്ക് നേതൃത്വം നല്‍കണമെന്ന് യാതൊരു നിര്‍ബന്ധമില്ല. കഴിവുള്ള മറ്റാരെയെങ്കിലും സര്‍ക്കാര്‍ ഇതിനായി നിയോഗിക്കുന്നതിലും തെറ്റില്ല. അദ്ദേഹം പറഞ്ഞു. ടി.പി ഷരീഫ് അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ പി. വയനാട് ചര്‍ച്ചയില്‍ മോഡറേറ്ററായി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്, നഗരസഭ ഉപാധ്യക്ഷന്‍ പി.വി ഹംസ, ജില്ലാ പഞ്ചായത്ത് അംഗം സറീന മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."