കാലപ്പഴക്കം ചെന്ന പൈപ്പ്‌ലൈന്‍: മഞ്ചേരിയില്‍ കുടിവെള്ള വിതരണം താളം തെറ്റുന്നു
മഞ്ചേരി: ജലഅതോറിറ്റിയുടെ കുടിവെള്ളം ലഭ്യമാകാത്ത പ്രതിസന്ധിക്കു പരിഹാരമായി തുടങ്ങിയെങ്കിലും മഴ ലഭിച്ചു തുടങ്ങിയതോടെ ഇടവിട്ടുള്ള വൈദ്യുതിതടസം വെള്ളവിതരണം താളംതെറ്റിക്കുന്നു. മഞ്ചേരിയിലും പരിസരങ്ങളിലും ആയിരകണക്കിനു കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെടുന്നത്. കാലപ്പഴക്കം ചെന്ന വെള്ള വിതരണ സംവിധാനങ്ങള്‍ പരിഷ്‌കരിക്കാന്‍ മാര്‍ഗങ്ങള്‍ തേടാത്തതുകാരണം വാട്ടര്‍ അതേറിറ്റിയുടെ വെള്ളത്തെ ആശ്രയിച്ചു കഴിയുന്നവര്‍ കുടിവെള്ളത്തിനായി എന്തുചെയ്യുമെന്നറിയാതെ പ്രയാസപ്പെടുകയാണ്. പൈപ്പുകളുടെ ചോര്‍ച്ചയും പ്രതിസന്ധിയായിട്ടുണ്ട്.
35വര്‍ഷത്തോളം കാലപ്പഴക്കമുള്ള ആസ്‌പെറ്റോസ് സിമന്റ് പൈപ്പുകളിലൂടെയാണ് മഞ്ചേരിയിലും പരിസരങ്ങളിലും ഇപ്പോഴും വെള്ളം വിതരണം ചെയ്തുവരുന്നത്. പൈപ്പുകളുടെ വാല്‍വുകള്‍ ഇടക്കിടെ പൊട്ടുന്നതു കാരണമായി കുടിവെള്ള വിതരണം മുടങ്ങുന്നതു പതിവാണ്. മലപ്പുറം മഞ്ചേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പൈപ്പുകള്‍ പലതും മണ്ണിനടിയിലാണ്. പൈപ്പുകളുടെ അറ്റകുറ്റപ്രവൃത്തികള്‍ കൃത്യമായി നടത്തുന്നതിനു ഇതും പ്രതിസന്ധിയായിട്ടുണ്ട്.
ജലഅതോറിറ്റിയുടെ ചെരണി ജലസംഭരണിയെ ആശ്രയിച്ചുകഴിയുന്ന ഒരുലക്ഷം ഉപഭോക്താക്കളാണ് മഞ്ചേരിയിലും പരിസരങ്ങളിലുമായി ഉള്ളത്. മിക്ക സ്ഥലങ്ങളിലും ഇടക്കിടെ വെള്ളം ലീക്കുവരുന്നതുകാരണം കുടിവെള്ളം വേണ്ടരീതിയില്‍ എത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നഗരത്തില്‍ ജനസംഖ്യയും ആശുപത്രികള്‍, ഓഫിസുകള്‍ ,സ്‌കൂളുകള്‍ എന്നിവ വര്‍ധിച്ച ഈ സാഹചര്യത്തിലും വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കുടിവെള്ള വിതരണ സംവിധാനങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. നഗരസഭയില്‍ 72 പട്ടികജാതി കോളനികളാണുള്ളത്.
കിടങ്ങഴി കളത്തിങ്ങല്‍, വേട്ടേക്കോട്, കാഞ്ഞിരാട്ട്കുന്ന്, പുല്ലഞ്ചേരി, ചോലക്കല്‍, പുന്നക്കുഴി, ചെരണി, വീമ്പൂര്‍, നറുകരകുളമടം, നീലിപ്പറമ്പ്, കുറ്റിപ്പാല തുടങ്ങിയ കോളനികള്‍ക്ക് ഈ പൈപ്പുകളിലൂടെയെത്തുന്ന കുടിവെള്ളമാണ് ഏക ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."