HOME
DETAILS
MAL
ജെ.എന്‍.യു വിദ്യാര്‍ഥിയുടെ മരണം: കേന്ദ്ര മന്ത്രിക്കുനേരെ ചെരുപ്പേറ്
backup
March 17 2017 | 00:03 AM
സേലം: ആത്മഹത്യ ചെയ്ത ജെ.എന്‍.യു ദലിത് വിദ്യാര്‍ഥി മുത്തുകൃഷ്ണന്റെ സേലത്തെ വീട്ടില്‍ അനുശോചനം അറിയിക്കാനെത്തിയ കേന്ദ്ര ഗതാഗത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് നേരെ ചെരുപ്പേറ്. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ സുഹൃത്തിന്റെ വീട്ടില്‍ മുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജില്‍ നേരിട്ട ജാതിവിവേചനമാണ് മരണ കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരേ വിദ്യാര്‍ഥി സംഘടനകള്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. മുത്തുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പ്രകടനവുമായെത്തിയ വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്നാണ് ചെരുപ്പേറുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."