മത തീവ്രവാദികളെ സമൂഹം കരുതിയിരിക്കണം: ചെറുവാളൂര്‍ ഉസ്താദ്
വാടാനപ്പള്ളി: തങ്ങളുടെ മതത്തിനുള്ളില്‍ നുഴഞ്ഞു കയറിയ തീവ്രവാദികളെ തിരിച്ചറിയണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്്‌ലിയാര്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് നാട്ടിക മേഖല ആദര്‍ശ സമ്മേളനം മര്‍ഹും നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തു സ്‌നേഹവും കരുണയും സാഹോദര്യവുമാണു എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. മറ്റൊരു സമുദായത്തെ ഇല്ലാതാക്കാന്‍ ഒരു മതവും കൂട്ടുനില്‍ക്കുന്നില്ല. എന്നാല്‍ മതത്തിന്റെ ശത്രുക്കള്‍ മതത്തിന്റെ പേരില്‍ ആളെക്കൂട്ടി നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന അവസ്ഥ ഇന്നു സംജാതമായിരിക്കുന്നു. വിശ്വാസി സമൂഹം ഇതിനെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ എ.എ ജാഫര്‍ അധ്യക്ഷനായി. സമസ്തയുടെ നേട്ടങ്ങളും ശുദ്ധിയും എന്ന വിഷയം സലീം ഫൈസി അടിമാലിയും സുന്നത്ത് ജമാഅത്ത് എന്ന വിഷയം നൗഫല്‍ അന്‍വരി ചെത്തല്ലൂരും അവതരിപ്പിച്ചു. വാടാനപ്പള്ളി റെയ്ഞ്ച് പ്രസിഡന്റ് എ.ടി.എം ഫൈസി, എസ്.കെ.എസ്.എസ്.എഫ് നാട്ടിക മേഖല പ്രസിഡന്റ് വി.എം സുധീര്‍, സെക്രട്ടറി ആര്‍.എ റഫീഖ്, തൃശൂര്‍ റെയ്ഞ്ച് സെക്രട്ടറി ഷെബീര്‍ ബാഖവി, തഖിയുദ്ദീന്‍ യമാനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."