HOME
DETAILS

കോടികള്‍ നല്‍കി ബി.ജെ.പി ജനവിധി മോഷ്ടിച്ചുവെന്ന് രാഹുല്‍

  
backup
March 17 2017 | 00:03 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%9c


ചണ്ഡിഗഡ്:   മണിപ്പൂരിലും ഗോവയിലും ബി.ജെ.പി പണത്തിന്റെ ബലത്തില്‍ ജനവിധിയെ മോഷ്ടിച്ചാണ് അധികാരത്തിലെത്തിയതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . പഞ്ചാബ്  മുഖ്യമന്ത്രിയായി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങിന്റെ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍  പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
 പഞ്ചാബിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചതിന് ജനങ്ങളോട് നന്ദി അറിയിക്കുകയും അമരിന്ദര്‍ സിങിന്റെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഗോവയില്‍ 13 സീറ്റുകള്‍ മാത്രമുള്ള ബി.ജെ.പി അധികാരത്തിലെത്തിയതിനെതിരേ ഏറ്റവും വലിയ ഒറ്റകക്ഷിയായ  കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സ്വതന്ത്രരുടെയും ചെറു പാര്‍ട്ടികളുടെയും സഹായത്തോടെ ബി.ജെ.പി ഭരണം നിലനിര്‍ത്തി.  സമാനമായി മണിപ്പൂരിലും ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ചെറു പാര്‍ട്ടികളുടെ സഹായത്തോടെ ബി.ജെ.പി സര്‍ക്കാര്‍  അധികാരത്തിലേറി. ഇതിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  3 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago