നഷ്ടപരിഹാരം നല്‍കിയില്ല: സുവര്‍ണ ശതാബ്ധി എക്‌സ്പ്രസ് കര്‍ഷകന് സ്വന്തം
.ലുധിയാന: പഞ്ചാബിലെ ഒരു കര്‍ഷകന്‍ അവിചാരിതമായി എക്‌സ്പ്രസ് ട്രെയിന്‍ ഉടമയായി. ലുധിയാനയിലെ കത്താന ഗ്രാമവാസിയായ 45കാരനായ കര്‍ഷകന്‍ സംപുരന്‍ സിങ് ആണ് അമൃത്സര്‍-ന്യൂഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുവര്‍ണ ശതാബ്ധി എക്‌സ്പ്രസ് ട്രെയിനിന്റെ ഉടമയായത്. നഷ്ടപരിഹാരം നല്‍കാത്തതിനാണ് ട്രെയിന്‍ ഇയാള്‍ക്ക് നല്‍കാന്‍ ലുധിയാന ജില്ലാ കോടതി ഉത്തരവിട്ടത്. ഉത്തരവിനെത്തുടര്‍ന്ന് 300 മീറ്റര്‍ നീളത്തിലുള്ള ട്രെയിനിന്റെ ഉടമസ്ഥനാണ് ഈ കര്‍ഷകനിപ്പോള്‍.
2007ല്‍ ലുധിയാന-ചണ്ഡിഗഡ് റെയില്‍റോഡിനായി സംപുരന്‍ സിങിന്റെ ഭൂമി അക്വയര്‍ ചെയ്തിരുന്നു. ഇതിന് റെയില്‍വെ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് കര്‍ഷകന്‍ കോടതിയെ സമീപിച്ചത്.
2015 ജനുവരിയില്‍ പ്രഖ്യാപിച്ച മുഴുവന്‍ തുകയും കര്‍ഷകന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടും നല്‍കാന്‍ റെയില്‍വെ തയാറായില്ല. 1.05 കോടി രൂപയാണ് നഷ്ടപരിഹാരമായി ഇയാള്‍ക്ക് റെയില്‍വെ നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നത്.
ഇന്നലെ കേസ് പരിഗണിച്ച ലുധിയാന ജില്ലാ ജഡ്ജ് ജസ്പാല്‍ വര്‍മ ട്രെയിന്‍ ജപ്തിചെയ്ത് കര്‍ഷകന് നല്‍കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് കര്‍ഷകനും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രാകേഷ് ഗാന്ധിയും കോടതി ഉത്തരവുമായി ലുധിയാന സ്റ്റേഷനിലെത്തി ട്രെയിന്‍ ലോക്കോ പൈലറ്റിനെ വിവരമറിയിച്ചു. തുടര്‍ന്ന് കോടതി ഉത്തരവും കൈമാറി. താനിപ്പോള്‍ ട്രെയിനിന്റെ ഉടമസ്ഥനായെന്ന് റെയില്‍വെ മാനേജരെ കണ്ട് കര്‍ഷകര്‍ അറിയിക്കുകയും ചെയ്തു. ഏതാണ്ട് അഞ്ചുമിനിറ്റുനേരം ജപ്തി നടപടി തുടര്‍ന്നെങ്കിലും പിന്നീട് ട്രെയിന്‍ വിട്ടയക്കാന്‍ കര്‍ഷകന്‍ തയാറായി. താന്‍ ട്രെയിന്‍ പിടിച്ചെടുത്താല്‍ അത് യാത്രക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് കണ്ടാണ് ട്രെയിന്‍ വിട്ടയച്ചതെന്ന് സംപുരന്‍ സിങ് പറഞ്ഞു.
അതേസമയം നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായതാണ് പണം കൈമാറാന്‍ കഴിയാതിരുന്നതെന്ന് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ അനൂജ് പ്രകാശ് പറഞ്ഞു.
നിയമ മന്ത്രാലയവുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയന്‍ വിട്ടുനല്‍കിയാല്‍ തന്നെ 300 മീറ്റര്‍ നീളമുള്ള ഇത് പരാതിക്കാരന്‍ എങ്ങനെ വീട്ടില്‍കൊണ്ടുപോകുമെന്ന് തമാശയായി റെയില്‍വേ മാനേജര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."