മേട്ടുപാളയം സ്ട്രീറ്റിലെ മിനി കോടമ്പാക്കത്തിന്റെ പ്രതാപം മങ്ങുന്നു
പാലക്കാട്: കേരളത്തിലെ മിനി കോടമ്പാക്കമെന്നാണ് പാലക്കാട് മേട്ടുപാളയം സ്ട്രീറ്റ് ഓരുകാലത്ത്് അറിയപ്പെട്ടിരുന്നത്. നൂറില്‍ കൂടുതല്‍ സിനിമാ വിതരണ കമ്പനികളുണ്ടായിരുന്ന പാലക്കാട് മേട്ടുപാളയം സ്ട്രീറ്റില്‍ നിരവധി പ്രതിസന്ധികള്‍ മൂലം ഇപ്പോള്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് അവശേഷിക്കുന്നത്. കൂടുതലായും തമിഴ്, മലയാളം ഭാഷകളിലുള്ള സിനിമകള്‍ വിതരണം ചെയ്യുന്ന ഇവിടെയുള്ള വിതരണ കമ്പനികള്‍ തുടര്‍ച്ചയായ ഇത്തരം സിനിമകളുടെ വന്‍ പരാജയത്താലും, തിയ്യേറ്ററുകളുടെ കുറവുകള്‍ മൂലവും ഇവര്‍ സിനിമാ മേഖലയില്‍ നിന്നും പിന്തിരിയുകയും ഉപജീവന മാര്‍ഗത്തിനായി മറ്റു തൊഴിലുകളെ ആശ്രയിക്കുകയും ചെയ്യുന്നു.
മലയാളം, തമിഴ് ഹിന്ദി സിനിമകളുടെ വിതരണക്കാരുടെ കേന്ദ്രമായിരുന്നു ഇവിടം. കേരളത്തിലങ്ങോളമിങ്ങോളമുള്ള സിനിമ തീയേറ്ററുകള്‍ക്ക് വേണ്ടുന്ന തമിഴ് മലയാളം സിനിമകള്‍ ഇവിടെ നിന്നാണ് ബുക്ക് ചെയ്തിരുന്നത്. ചെറുതും വലുതുമായ 120 ലേറെ സിനിമ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴത് നാല്‍പതായി ചുരുങ്ങിയതായി കേരളം ഫിലിം ഡിസ്ട്രിബ്യുടട്ര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷണ്‍മുഖന്‍ പറയുന്നു.
തമിഴ് സിനിമയില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിന്നത്തമ്പി ഉള്‍പ്പെടെയുള്ള സിനിമകള്‍ പാലക്കാടു നിന്നാണ് തീയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കാനായി ബുക്കിംഗ് നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് കഥ മാറി. തീയേറ്ററുകള്‍ മിക്കതും പൂട്ടിപ്പോയി. ബി, സി ക്ലാസുകള്‍ ഇല്ലാതായി. ഇപ്പോള്‍ എ ക്‌ളാസ്സുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ചിലയിടത്തു മാത്രമേ ബി ക്‌ളാസ്സുകള്‍ ഉള്ളു. ഉള്ള തിയേറ്ററുകളും പ്രതിസന്ധിയിലാണ്. ഇപ്പോള്‍ സിനിമകള്‍ ഇറങ്ങുന്നുണ്ടെങ്കിലും കാണികള്‍ കുറവാണ്. മുന്‍പൊക്കെ നൂറും നൂറ്റമ്പതും ദിവസങ്ങള്‍ ഓടിയ സിനിമകള്‍ ഉണ്ടായിരുന്നു. സിനിമ പെട്ടികള്‍ ചുമന്ന് തീയേറ്ററുകളില്‍ ആദ്യ ഷോ തുടങ്ങും മുന്‍പ് ഫിലിം പെട്ടി എത്തിക്കാന്‍ റപ്രസന്ററ്റീവ് മാരും ഉണ്ടായിരുന്നു.
സിനിമ സാറ്റലൈറ്റിലേക്ക് മാറിയതോടെ ഇപ്പോള്‍ റെപ്രസന്ററ്റീവുമാര്‍ ഫലത്തില്‍ വേണ്ടാതായി. കമ്പനികളുടെ മെയിന്‍ ഓഫിസുകളില്‍ നിന്നും സിനിമകള്‍ നേരിട്ട് തിയേറ്ററുകളിലേക്ക് കിട്ടുമെന്ന അവസ്ഥ ഉണ്ടായതോടെ ഇപ്പോള്‍ മിക്ക ശാഖ ഓഫീസുകളും അടച്ചു പൂട്ടി. റപ്രസെന്ററിവുമാര്‍ പേരിനു മാത്രമായി. ഉള്ളവര്‍ക്ക് പോലും ജോലി കൊടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കമ്പനികള്‍ റപ്രസെന്ററിവുമാരെ ഒഴിവാക്കി. ഇപ്പോള്‍ വളരെ കുറച്ചുപേര് മാത്രമാണ് ഈ ജോലിക്കു നില്‍ക്കുന്നുള്ളു. തൊഴില്‍ സുരക്ഷാഇല്ലാത്തതും പ്രശ്‌നമായി.
ഇവര്‍ അസംഘടിത തൊഴിലാളികളാണ്. ഇപ്പോള്‍ മിനി കോടമ്പാക്കത്തിന് പറയാന്‍ പരാധീനതകള്‍ മാത്രമാണുള്ളത് സര്‍ക്കാര്‍ ഇടപെട്ടു റെപ്രസെന്ററ്റീവുമാര്‍ക്ക് പെന്‍ഷന്‍ പോലുള്ള ധനസഹായം നല്‍കാന്‍ തയ്യാറാവണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട് .പാലക്കാട്ടുകാരനായ മന്ത്രി എ.കെ.ബാലനാണ് ഇപ്പോള്‍ സാംസ്‌കാരിക വകുപ്പിന്റെ ചുമതല. അദ്ദേഹം കനിയുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഒരു പറ്റം സിനിമ തൊഴിലാളികള്‍.
സിനിമാ വിതരണക്കാര്‍ക്കായുള്ള സംഘടനകളുണ്ടായിട്ടും അവരുടെ താല്പര്യങ്ങളും ആവശ്യങ്ങളും സംരക്ഷിക്കാന്‍ കഴിയാതെ പോകുന്നതിനാല്‍ ഈസ്ട്രീറ്റിലുള്ള സിനിമാ വിതരണക്കാരുടെ എണ്ണവും ഇപ്പോള്‍ കുറഞ്ഞു വരിയാണ്. ഈ മേഖലയില്‍ നിന്നും പിന്‍മാറിയവരില്‍ മറ്റു തൊഴിലുകളില്‍ പ്രാവീണ്യമില്ലാത്തവരുടെ കുടുംബങ്ങള്‍ പ്രതിസന്ധിയിലാവുന്നു.
നൂറില്‍ കൂടുതല്‍ സിനിമാ വിതരണ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്ന ഈ തെരുവില്‍ ഇപ്പോള്‍ ആ സ്ഥാനത്ത് നിരവധി പ്രിന്റിംഗ് പ്രസ്സുകളാണ് പ്രവര്‍ത്തിച്ച് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."