HOME
DETAILS
MAL
വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട്: ആരോപണം തെര.കമ്മിഷന് തള്ളി
backup
March 17 2017 | 00:03 AM
ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ബി.എസ്.പി നേതാവ് മായാവതി, എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ആരോപണവുമായി രംഗത്തെത്തിയതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടാക്കാന്‍ കഴിയുമെന്ന വാദം കമ്മിഷന് നിഷേധിച്ചു. ഇത്തരമൊരു ആരോപണത്തിന് ഒരുതരത്തിലുള്ള അടിസ്ഥാനവുമില്ലെന്നും എല്ലാ സുരക്ഷാ മനദണ്ഡങ്ങളും ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നതെന്നും കമ്മിഷന് വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതെങ്കിലും കാര്യത്തില്‍ വ്യക്തമായ ആരോപണം ഉന്നയിക്കുകയാണെങ്കില്‍ പരിശോധിക്കാവുന്നതാണെന്നും കമ്മിഷന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."