HOME
DETAILS
MAL
ബ്രിട്ടണ് എത്രയും പെട്ടന്ന് വിട്ടുപോകണമെന്ന് യൂറോപ്യന്‍ യൂണിയന്
backup
June 25 2016 | 09:06 AM
ലണ്ടന്‍: ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകണമെന്ന അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ച സാഹചര്യത്തില്‍ ബ്രിട്ടന് എത്രയും വേഗം പുറത്തുപോകണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടു.
ബ്രിട്ടനു പിന്നാലെ മറ്റു രാഷ്ട്രങ്ങളും യൂണിയന് വിട്ടേക്കാമെന്നതിനാലാണ് ഇയുവിന്റെ നിര്‍ദ്ദേശം. ബ്രിട്ടന് വിട്ടുപോകുന്നത് ഖേദകരമാണെന്നും എന്നാല്‍ ബ്രിട്ടിഷ് ജനതയുടെ അഭിപ്രായം മാനിക്കുന്നതായും ഇയു നേതാക്കള്‍ പറഞ്ഞു. ഇയുവില്‍ ബാക്കിയുള്ള 27 അംഗങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് പ്രസിഡന്റ് ക്ലോദ് ജങ്കര്‍ പറഞ്ഞു.
ഇയുവില്‍ തുടരേണ്ടെന്ന് ബ്രിട്ടിഷ് ജനത വിധിയെഴുതിയെങ്കിലും വിട്ടുപോരുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കാലതാമസമെടുക്കും. അതിനാല്‍ അതുവരെ ബ്രിട്ടന് അംഗമായി തന്നെ തുടരേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."