കുണ്ടറ സംഭവം: അമ്മയടക്കം ഒന്‍പതുപേരെ ചോദ്യം ചെയ്തു
കൊല്ലം: കുണ്ടറയില്‍ 10 വയസുകാരി വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അമ്മയടക്കം ഒന്‍പതുപേരെ പൊലിസ് ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിയെക്കുറിച്ചുള്ള സൂചന ലഭിക്കാത്തതിനെ തുടര്‍ന്നു വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നറിയുന്നു.
കേസില്‍ സി.ഐക്കു പുറമേ, അന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ എസ്.ഐ രജീഷ്‌കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു. പൊലിസ് മാറിമാറി ചോദ്യംചെയ്തപ്പോഴും പെണ്‍കുട്ടി സ്വയം മുറിവുണ്ടാക്കിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അമ്മ. കൂടുതല്‍ തെളിവു ലഭിക്കുന്നതിനു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി പൊലിസ് വീണ്ടും എടുക്കും.
മൃതദേഹത്തോടൊപ്പം കണ്ട ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് പരിശോധനക്കയച്ചു. അമ്മയുടെ ഉറ്റബന്ധുക്കളാണ് കസ്റ്റഡിയിലെടുക്കപ്പെട്ടവരില്‍ ചിലര്‍. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പൊലിസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കൊല്ലം റൂറല്‍ എസ്.പി എസ്.സുരേന്ദ്രന്‍ പറഞ്ഞു.
കുട്ടിയുടെ അച്ഛന്‍ കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയതായുള്ള കേസ് നിലവിലുണ്ട്.
ഇത് കെട്ടിച്ചമച്ചതാണോയെന്നു സംശയിക്കുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായും തെളിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."