എ.എ.പി എം.എല്‍.എ അറസ്റ്റില്‍; ഡല്‍ഹിയില്‍ മോദിയുടെ അടിയന്തിരാവസ്ഥയെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി: വാര്‍ത്താസമ്മേളനത്തിടെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ദിനേഷ് മൊഹാനിയയെ അറസ്റ്റ് ചെയ്തു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും അറുപതുകാരനെ മര്‍ദ്ദിച്ച കേസിലുമാണ് എം.എല്‍.എ യെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എം.എല്‍.എയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തു വന്നു. ഡല്‍ഹിയില്‍ മോദി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്യല്‍, റെയ്ഡ്, ഭീഷണിപ്പെടുത്തല്‍, കള്ളക്കേസുകള്‍ ചുമത്തുക ഇതെല്ലാമാണ് ഡല്‍ഹി സര്‍ക്കാരിനെതിരെ മോഡി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജലബോര്‍ഡ് വൈസ് ചെയര്‍മാന്‍ കൂടിയായ മൊഹാലിയയെ കാണാനായി ഒരു കൂട്ടം സ്ത്രീകള്‍ കുടിവെള്ള പ്രശ്‌നവുമായി എത്തിയിരുന്നു. ഇവരെ അപമാനിച്ചു വിട്ടെന്നാണ് മന്ത്രിക്കെതിരെയുള്ള ആദ്യത്തെ കേസ്. കേസില്‍ മന്ത്രിക്കെതിരെ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എം.എല്‍.എ പ്രതികരിച്ചു.
Modi declares emergency in Delhi. Arresting, raiding, terrorizing, filing false cases against all those whom Delhi elected
— Arvind Kejriwal (@ArvindKejriwal) June 25, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."