HOME
DETAILS

യു.പി നിയമസഭാ തെരഞ്ഞെടുപ്പു ഫലം ആപല്‍സൂചന: മുസ്‌ലിം ലീഗ്

  
backup
March 17 2017 | 00:03 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa-2


ന്യൂഡല്‍ഹി: പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി ഗോവയില്‍ മുസ്‌ലിംലീഗ് ചിന്താ ശിബിരം സംഘടിപ്പിക്കും. റമദാനു ശേഷം സംഘടിപ്പിക്കുന്ന ചിന്താശിബിരത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ബുദ്ധിജീവികളും അക്കാദമിക് വിദഗ്ധരും പങ്കെടുക്കും. പരിപാടിയില്‍ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി സംബന്ധിച്ച് വിശദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്തും. ന്യൂനപക്ഷങ്ങളുടെ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനു മുന്‍പില്‍ വയ്‌ക്കേണ്ട അവകാശപത്രികയും ചിന്താ ശിബിരത്തില്‍ തയാറാക്കും. പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ക്കും പ്രവര്‍ത്തനപദ്ധതികള്‍ക്കും ശിബിരത്തില്‍ രൂപം നല്‍കാനും ഇന്നലെ ഡല്‍ഹിയില്‍ നടന്ന മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി.
പാര്‍ട്ടിയുടെ പ്രവര്‍ത്തനം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനതലസ്ഥാനത്തും ശില്‍പ ശാലകള്‍ സംഘടിപ്പിക്കും. മുസഫര്‍ നഗര്‍ കലാപ ഇരകള്‍ക്ക് ബൈത്തുര്‍റഹ്മ പദ്ധതി പ്രകാരം കൂടുതല്‍ ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കും. ഡല്‍ഹിയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനത്തിന് യോജിച്ച സ്ഥലം അന്വേഷിച്ചുവരികയാണെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പു ഫലം ചര്‍ച്ചചെയ്തു. ഫലം രാജ്യത്തിന് ആപല്‍സൂചനയാണു നല്‍കുന്നതെന്ന് വിലയിരുത്തി. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി മാത്രം വര്‍ഗീയത ഇളക്കിവിടുന്നവര്‍ വര്‍ഗീയ പ്രചാരണത്തിന്റെ അനന്തര ഫലം നോക്കുന്നില്ല. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ രാജ്യത്തെ മതേതര- ജനാധിപത്യ രാഷ്ട്രീയ കക്ഷികളും മര്‍ദിത മതന്യൂനപക്ഷ വിഭാഗങ്ങളും ഒന്നിക്കണമെന്നും യോഗം ആഹ്വാനംചെയ്തു.
പാര്‍ട്ടിയുടെ ഉന്നത സമിതിയായ രാഷ്ട്രീയകാര്യസമിതി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങിയ യോഗത്തില്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago