HOME
DETAILS
MAL
മന്ത്രി രാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി
backup
March 17 2017 | 00:03 AM
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രി ടി. പി രാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉള്ളതായി മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഫിസിയോതെറാപ്പി ചെയ്തതായി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സി. ജി സജീവ് വ്യക്തമാക്കി.
ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയ അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐ.സി.യു) മാറ്റിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ ധമനികളിലെ തടസം നീക്കാനാണ് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."