HOME
DETAILS
MAL
വിദ്യാര്‍ഥിനികള്‍ക്കായി ബസ് സര്‍വിസ് തുടങ്ങും
backup
March 17 2017 | 00:03 AM
റാഞ്ചി: സംസ്ഥാനത്തെ വനിതാ കോളജുകളില്‍ കുട്ടികള്‍ക്കുവേണ്ടി പ്രത്യേക ബസ് സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് അറിയിച്ചു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ യാത്രാ സൗകര്യമില്ലാത്ത കാരണത്താല്‍ പഠനം ഉപേക്ഷിക്കുന്നത് വര്‍ധിച്ചുവരികയാണ്.
ഇത് തടയുന്നതിനുവേണ്ടിയാണ് കുട്ടികളുടെ സൗകര്യത്തിനായി ബസ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാത്രമല്ല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി സംസ്ഥാനത്ത് ഉയര്‍ത്തുകയെന്ന ലക്ഷ്യവും സര്‍ക്കാര്‍ അതീവപ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."