HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത് ശരിയായില്ല: സുധീരന്
backup
June 25 2016 | 10:06 AM
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിന് പോയത് ശരിയായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. നേതാക്കള്‍ ഔചിത്വം കാണിക്കണമായിരുന്നു ഇത് ജനങ്ങളില്‍ തെറ്റായ സന്ദേശം ഉണ്ടാക്കിയെന്നും സുധീരന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാരിന് ഏറ്റവും അധികം തലവേദന സൃഷ്ടിച്ച ആളാണ് ബിജു രമേശ് എന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ കഴക്കൂട്ടത്തെ അല്‍സാജ് കണ്വന്ഷന് സെന്ററിലാണ് ഡോ. ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."