HOME
DETAILS

അണ്ണാ ഡി.എം.കെയില്‍ പാര്‍ട്ടി ചിഹ്നത്തിന് അവകാശത്തര്‍ക്കം

  
backup
March 17 2017 | 00:03 AM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായിട്ടില്ലെങ്കിലും അണ്ണാ ഡി.എം.കെയിലെ ശശികല വിഭാഗം നിലവിലുള്ള തെരഞ്ഞെടുപ്പ് ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈയുടെ നേതൃത്വത്തിലാണ് ശശികല പക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. കൂടാതെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതിയും ഇവര്‍ തേടിയിട്ടുണ്ട്.
പാര്‍ട്ടി പിളര്‍ന്നിട്ടില്ലെങ്കിലും ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ സംശയങ്ങള്‍ ഉയരാറുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും ഐക്യത്തോടെയാണ് അടുത്ത് നടക്കാനിരിക്കുന്ന ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വ്യക്തമാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ചിഹ്നം തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്തിയതെന്ന്  തമ്പിദുരൈ പറഞ്ഞു.
ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ജയലളിത നേതൃത്വം നല്‍കിയ യഥാര്‍ഥ അണ്ണാ ഡി.എം.കെയാണ് മത്സരിക്കുന്നതെന്നും പാര്‍ട്ടി ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.  പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറി പദം ശശികല കരസ്ഥമാക്കിയതിനെതിരേയും അദ്ദേഹം കമ്മിഷന് മുന്‍പാകെ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ അധികാരതര്‍ക്കമുണ്ടെന്ന രീതിയില്‍ നിലപാട് സ്വീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട്  ആവശ്യപ്പെട്ടതായി തമ്പിദുരൈ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago