സഊദി ജപ്പാന്‍ ഗവേഷക സംഘം തബൂക്കില്‍ ഗവേഷണം നടത്തും
റിയാദ്: ചരിത്രത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന അതി പുരാതന അവശിഷ്ടങ്ങള്‍ ഉണ്ടെന്നു കരുതുന്ന തബൂക്കിലെ പ്രാചീന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ ഗവേഷണം നടത്താന്‍ സഊദി ജപ്പാന്‍ ചരിത്ര ഗവേഷക സംഘങ്ങള്‍ തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടു. സഊദി നാഷണല്‍ കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ്, ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് വാസിഡയിലെ ആര്‍ക്കിയോളജിക്കല്‍ വകുപ്പും തമ്മിലാണ് തബൂക്കിലെ ഉംലൂജ് ഗവര്‍ണറേറ്റില്‍ കൂടുതല്‍ ഖനനങ്ങള്‍ നടത്താനും ഗവേഷണങ്ങള്‍ നടത്താനും കരാറില്‍ ഏര്‍പ്പെട്ടത്.
സഊദി നാഷണല്‍ കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് വൈസ് പ്രസിഡന്റ് ജമാല്‍ ഉമര്‍, ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് വാസിഡയിലെ പ്രൊഫസര്‍ ഹസാഗവ സു എന്നിവര്‍ തമ്മിലാണ് കരാറില്‍ ഒപ്പു വെച്ചത്. ചരിത്രത്തില്‍ ഏറെ തെളിവുകള്‍ നല്‍കിയ അതിപുരാതന നഗരിയാണ് തബൂക്കിനു പരിസരങ്ങളില്‍ ഉള്ളതെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ചുറ്റു ഭാഗങ്ങളില്‍ നിന്നായി ഏകദേശം എണ്പത്തയ്യായിരം വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് കരുതുന്ന മനുഷ്യന്റെ കൈ വിരലുകളും കാല്‍ പാദങ്ങളും കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."