പിന്നോക്ക വിഭാഗം വിദ്യാര്‍ഥികള്‍ വിവേചനത്തിനിരയാകുന്നു: കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ അധസ്ഥിത- പിന്നോക്ക വിഭാഗം വിദ്യാര്‍ഥികള്‍ വിവേചനത്തിനിരയാകുന്നുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം സി.ബി.ഐ അന്വേഷിക്കുക, ഇ. അഹമ്മദിന്റെ മരണം സംബന്ധിച്ച വിവാദം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജന്തര്‍മന്ദിറില്‍ എം.എസ്.എഫ് നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഫാസിസം എല്ലാ മേഖലകളിലും പിടിമുറുക്കുമ്പോള്‍ മതേതരചേരിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. നജീബ് അഹമ്മദ്, രോഹിത് വെമുല പോലുള്ളവര്‍ക്ക് ഉന്നതകലാലയങ്ങളില്‍ നേരിടേണ്ടിവന്ന വിവേചനങ്ങള്‍ ദലിത്- മുസ്ലിം ഐക്യത്തിന്റെ അനിവാര്യതയാണ് ആവശ്യപ്പെടുന്നത്. പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ. അഹമ്മദിന് ഡല്‍ഹിയിലെ ആര്.എം.എല്‍ ആശുപത്രിയില്‍ അവഗണനയാണ് നേരിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഈ അനീതിക്കെതിരേ പൊതജുനങ്ങളെ അണിനരത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗ് രാഷ്ട്രീയകാര്യസമിതി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ്, എന്‍.കെ പ്രേമചന്ദ്രന്, കെ.സി വേണുഗോപാല്‍, പി.വി അബ്ദുല്‍ വഹാബ്, ദലിത് അക്ടിവിസ്റ്റ് രാഹുല്‍ സോന്പിംബിള്, മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, എം.എസ്.എഫ് ഭാരവാഹികളായ ടി.പി അശറഫലി, മന്‍സൂര്‍ ഹുദവി, ഇ. ശമീര്‍, പി.വി അഹമ്മദ് സാജു, എന്‍.എ കരീം, മിസ്അബ് കീഴരിയൂര്‍, എം.പി നവാസ്, യൂസുഫ് വല്ലാഞ്ചിറ, റിയാസ് നാലകത്ത്, സി.എച്ച് ഫസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."