HOME
DETAILS

ജമ്മുകശ്മിരില്‍ ഭീകരാക്രമണം: എട്ട്‌ സൈനികര്‍ കൊല്ലപ്പെട്ടു

  
backup
June 25 2016 | 12:06 PM

jammu-terrorist-attack

ജമ്മു: ജമ്മുകശ്മിരിലെ പാംപോറില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്ക് പരുക്കേറ്റു. സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളെ വധിച്ചു.

ഇന്നലെ വൈകിട്ട് 4.45ഓടെ പുല്‍വാമ ജില്ലയിലെ ശ്രീനഗര്‍- ജമ്മു ദേശീയപാതയിലാണ് ആക്രമണമുണ്ടായത്. ഫയറിങ് റേഞ്ചില്‍ നിന്നു പരിശീലനം കഴിഞ്ഞു മടങ്ങുകയായിരുന്ന സൈനികവാഹനങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
സൈനികരുമായി ശ്രീനഗറിലേക്കു പോകുകയായിരുന്ന ബസിനു നേരെ തീവ്രവാദികള്‍ ഒളിയാക്രമണം നടത്തുകയായിരുന്നു. ഉടന്‍ തിരിച്ചടിച്ച സൈന്യവുമായി ദീര്‍ഘനേരം ഏറ്റുമുട്ടല്‍ തുടര്‍ന്നു. സംഭവസ്ഥലത്തിനു സമീപം രണ്ട് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന സംശയത്തെ തുടര്‍ന്നു പ്രദേശത്ത് പരിശോധന തുടര്‍ന്നെങ്കിലും ആരെയും കണ്ടെത്താനായില്ലെന്നു സൈനികവക്താവ് അറിയിച്ചു. ആക്രമണത്തില്‍ എട്ട് സൈനികരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായി സി.ആര്‍.പി.എഫ് കമാന്‍ഡന്റ് രാജേഷ് യാദവ് സ്ഥിരീകരിച്ചു.
അതിനിടെ രണ്ട് തീവ്രവാദികള്‍ ശ്രീനഗര്‍ ഭാഗത്തേക്ക് കാറില്‍ രക്ഷപ്പെട്ടതായി സി.ആര്‍.പി.എഫ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ട്. തീവ്രവാദികള്‍ രക്ഷപ്പെടാതിരിക്കാന്‍ സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു.
സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഅഥ് സിങിനെ വിവരമറിയിച്ച സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ ഇന്നു സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ മരിക്കാനിടയായതില്‍ ദുഃഖിക്കുന്നുവെന്നു പറഞ്ഞ ആഭ്യന്തര മന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുകയും ചെയ്തു.
മരിച്ച തീവ്രവാദികളുടെ മൃതദേഹങ്ങള്‍ സംഭവ സ്ഥലത്തു നിന്നു നീക്കം ചെയ്തു. പരുക്കേറ്റ ജവാന്മാരെ അടിയന്തര ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണ വിവരമറിഞ്ഞ് സി.ആര്‍.പി.എഫ് ഐ.ജി നളിന്‍ പ്രഭാകര്‍ സ്ഥലത്തെത്തി. അതിര്‍ത്തി കടന്നെത്തിയവരാണ് തീവ്രവാദികളെന്ന് ജമ്മു കശ്മിര്‍ ഡി.ജി.പി കെ.രാജേന്ദ്ര അറിയിച്ചു. വെടിയേറ്റുമരിച്ച രണ്ട് തീവ്രവാദികളും ലശ്കറെ ത്വയ്ബ സംഘടനയിലെ അംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാഴ്ചയ്ക്കിടെ സൈനികരുമായി പോയ ബസുകള്‍ക്കു നേരെയുണ്ടായ മൂന്നാമത്തെ ആക്രമണമാണിത്. ജൂണ്‍ മൂന്നിന് ബി.എസ്.എഫ് ജവാന്മാര്‍ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വ്യാഴാഴ്ച ദോബ്‌വാന്‍ വനമേഖലയിലും ദ്രഗ്മുല്ലയിലും നടന്ന വെടിവയ്പ്പില്‍ ആറു ഭീകരരെ സൈന്യം വധിച്ചിരുന്നു. അതിനു പിന്നാലെ ഒരു ഭീകരനെ കഴിഞ്ഞദിവസം രാവിലെ കുപ്‌വാരയില്‍ വച്ചും വധിച്ചിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായതെന്നാണ് സംശയിക്കുന്നത്. തീവ്രവാദികളുടെ ആക്രമണത്തില്‍ സൈനികര്‍ സഞ്ചരിച്ച ബസിലുടനീളം ബുള്ളറ്റ് പതിച്ചു. ശ്രീനഗറിന് സമീപം പന്താചൗക് ഭാഗത്ത് പരിശീലനത്തിനുശേഷം മടങ്ങുകയായിരുന്നു സൈന്യം. മരിച്ച സൈനികരുടെ കുടുംബങ്ങളെ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറയും മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും അനുശോചനം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  12 minutes ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  40 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  6 hours ago