ഡല്‍ഹി കെ.എം.സി.സി ഇ. അഹമ്മദിനെ അനുസ്മരിച്ചു
ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ ഓര്‍മ പങ്കുവച്ച് ഡല്‍ഹിയില്‍ അനുസ്മരണം. കെ.എം.സി.സി ഡല്‍ഹി ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, ഗുലാംനബി ആസാദ്, ഇടതുപക്ഷ നേതാക്കളായ സീതാറാംയെച്ചൂരി, ഡി. രാജ, ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബൂ അല്‍ ഹാജ, മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനര്‍ എസ്.വൈ ഖുറൈശി, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, രാഷ്ടപതിയുടെ പ്രസ് സെക്രട്ടറി വേണുരാജമണി, അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
മിക്ക രാജ്യങ്ങളിലൂം രോഗികളുടെ അവകാശം ആശുപത്രികളില്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ടാവുമെങ്കിലും ഇന്ത്യയില്‍ ആ സംവിധാനം ഇല്ലെന്ന് ദുബൈ മെഡിസിറ്റിയിലെ അധ്യാപികകൂടിയായ ഫൗസിയ പറഞ്ഞു. ഇന്ത്യയില്‍ രോഗികളുടെ അവകാശം സംബന്ധിച്ച പരാതി ഉപഭോക്തൃ സംരക്ഷണ നിയമത്തിനു കീഴിലാണ് നല്‍കാനാവുക. ഇതു മാറ്റി രോഗികള്‍ക്കുള്ള അവകാശങ്ങള്‍ കൃത്യമായി വിശദമാക്കുന്ന ബില്ല് പാര്‍ലമെന്റ് പാസാക്കണമെന്നും ഫൗസിയ ആവശ്യപ്പെട്ടു.അഹമ്മദിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സ്വിച് ഓണ്‍ കര്‍മം ഡോ. മന്‍മോഹന്‍ സിങ് നിര്‍വഹിച്ചു. ചടങ്ങില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."