ജിഷ്ണുവിന്റെ മരണം: കപില്‍ സിബല്‍ ഹാജരാകും
നാദാപുരം: പാമ്പാടി നെഹ്‌റു കോളജില്‍ മരണപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ കേസില്‍ കേരള സര്‍ക്കാരിന് വേïി ഇന്ത്യയിലെ പ്രമുഖ അഭിഭാഷകന്‍ സുപ്രിം കോടതിയില്‍ ഹാജരാകും. കപില്‍സിബലിനെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
കഴിഞ്ഞാഴ്ച ഈ കേസ് പരിഗണിച്ച ഹൈക്കോടതി കോളജ് ചെയര്‍മാനും കേസിലെ ഒന്നാം പ്രതിയുമായ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇയാളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച സുപ്രിം കോടതിയെ സമീപിക്കാനുള്ള രേഖകള്‍ സംസ്ഥാന സര്‍ക്കാരിന് വേïി ഹൈക്കോടതിയില്‍ ഹാജരായ ഉദയഭാനുവും, കേസ് അന്വേഷണ ചുമതലയുള്ള എ .എസ് .പി കിരണ്‍ നാരായണും ഇന്നലെ യോഗം ചേര്‍ന്ന് അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. അവധി കഴിഞ്ഞു സുപ്രിം കോടതി തിങ്കളാഴ്ച തുറക്കുമ്പോള്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സംസ്ഥാന നിയമ മന്ത്രാലയത്തില്‍ നിന്ന് ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുï് . നിയമ മന്ത്രി എ .കെ ബാലനുമായി ബന്ധുക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ബന്ധുക്കള്‍ നിര്‍ദേശിക്കുന്ന ഏതു അഭിഭാഷകനെയും കേസില്‍ ഹാജരാകാന്‍ അനുവദിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
കേരളത്തിലെ സ്വാശ്രയ കോളജുകളില്‍ നടക്കുന്ന ചൂഷണവും വിദ്യാര്‍ഥി പീഡനവും സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ കൊïുവരാനും സാധ്യതയുï്. കേസ് സുപ്രിം കോടതിയില്‍ എത്തുന്നതോടെ ജിഷ്ണുവിന്റെ മരണം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടും. ഇന്ത്യയിലെ പ്രമാദമായ പല കേസുകളും കൈകാര്യം ചെയ്ത ഇദ്ദേഹം കേസില്‍ കൈകാര്യം ചെയ്യുന്നതോടെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബന്ധുക്കള്‍.
മൂന്നും നാലും പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നു വിധി പറയും. കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍, അസിസ്റ്റന്റ് പ്രഫസര്‍ സി.പി പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇരു വിഭാഗത്തിന്റെ അന്തിമ വാദവും പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."