ജേക്കബ് തോമസിനെതിരായ ഹരജി: ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണം
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് നല്കിയ ഹരജിയില്‍ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയും വിശദീകരണ പത്രിക നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഹരജിയില്‍ ജേക്കബ് തോമസിന് നോട്ടീസ് നല്കുന്ന കാര്യം ഹരജി ഫയലില്‍ സ്വീകരിച്ചശേഷം തീരുമാനിക്കാമെന്നും സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഓഫിസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും വിദേശ കമ്പനിയില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതിലും ക്രമക്കേടുïെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ചൂïിക്കാട്ടി മൈക്കിള്‍ വര്‍ഗീസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതു വിശദമായ വാദം കേട്ട് കോടതി തള്ളി.
തുടര്‍ന്നാണ് ഹരജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം.ഹരജി മൂന്നാഴ്ച കഴിഞ്ഞു വീïും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."