വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ശക്തമായ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസിന്റെ കട്ടില്‍കï് ആരും പനിക്കേïെന്നും, അദ്ദേഹത്തിന് നിയമപരമായ പരിരക്ഷ നല്‍കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെ മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷത്തുനിന്ന് എം. വിന്‍സെന്റ് വിജിലന്‍സ് പ്രവര്‍ത്തനത്തിനെതിരേ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെതിരേ മുന്‍പും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുïെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പത്രങ്ങളില്‍ എന്തെല്ലാം തരത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്. പത്രമാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. എന്തെങ്കിലും ക്രമവിരുദ്ധമായി നടന്നിട്ടുïോയെന്നാണ് അന്വേഷിക്കേïത്. ജേക്കബ് തോമസിനെ മാറ്റാന്‍ പോവുന്നുവെന്ന് ഒരുകൂട്ടര്‍ പത്രങ്ങളിലെഴുതും.
വൈകീട്ട് അതിന്മേല്‍ ചാനലില്‍ ചര്‍ച്ച നടക്കും. അതാണ് ഇപ്പോഴത്തെ രീതി. ജേക്കബ് തോമസ് ആ സ്ഥാനത്തുനിന്ന് മാറണമെന്ന് ആഗ്രഹിക്കുന്ന ധാരാളം പേരുï്. വാര്‍ത്ത വരുന്നതുകൊï് ജേക്കബ് തോമസിനെ മാറ്റിയാല്‍ വാര്‍ത്ത ശരിയാണെന്ന് അവര്‍ക്ക് ന്യായീകരിക്കാനാവും. ഇന്ത്യന്‍ പൊലിസ് ആക്ട് അനുസരിച്ച് ഉദ്യോഗസ്ഥര്‍ പെരുമാറ്റച്ചട്ടം പാലിക്കാന്‍ ബാധ്യസ്ഥനാണ്.
ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് മുന്‍പും ഗൗരവമായ പരിശോധന നടത്തിയതാണ്. മാധ്യമസൃഷ്ടിക്ക് പിന്നാലെ പോവാതെ വസ്തുതകള്‍ അന്വേഷിച്ച് തീര്‍പ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തുറമുഖ ഡയറക്ടറായിരിക്കെ പര്‍ച്ചേസ് നടത്തിയതിലെ ക്രമക്കേട് സംബന്ധിച്ച ധനവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരിക്കുകയാണ്. അത് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും.
ജേക്കബ് തോമസ് അനുമതിയില്ലാതെ സ്വകാര്യകമ്പനിയുടെ ഡയറക്ടറായി സേവനം അനുഷ്ടിച്ചത് സംബന്ധിച്ച് വിശദമായി പരിശോധിക്കും. സര്‍ക്കാര്‍ സര്‍വിസിലിരിക്കെ ഇത്തരത്തിലുള്ള ചുമതല വഹിക്കാനാവില്ല. എന്നാല്‍, 1999- 2003 കാലയളവില്‍ അദ്ദേഹം സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് മൂന്നുവര്‍ഷത്തെ നീï അവധിയിലായിരുന്നുവെന്നാണ് തന്റെ അറിവ്. അതുകൊï് ജേക്കബ് തോമസ് ഭൂമി ഇടപാട് നടത്തിയെന്ന് പറയുന്ന ഇക്കാലയളവില്‍ അദ്ദേഹം എറണാകുളം സിറ്റി പൊലിസ് കമ്മീഷണറായിരുന്നുവെന്ന ആക്ഷേപവും ശരിയല്ല.
തമിഴ്‌നാട്ടില്‍ ഭൂമി വാങ്ങിയത് സംബന്ധിച്ച് മുന്‍പും സമാനമായ വാര്‍ത്തകള്‍ വന്നതാണ്. 2001ലെ ആധാരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പരിശോധിച്ച് മാത്രമേ മറുപടി പറയാന്‍ കഴിയൂ. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം സര്‍ക്കാര്‍ നല്‍കും. ആക്ഷേപമുïായാല്‍ അതും പരിശോധിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് തെറ്റായ നടപടിയുïായെന്ന് കïെത്തിയാല്‍ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരില്‍ നിന്നുïാവില്ല.
അഴിമതിക്കെതിരേ നിലപാട് സ്വീകരിക്കുന്നതില്‍ വിജിലന്‍സിന് നിയമാനുസൃത സ്വാതന്ത്ര്യം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഴിമതിക്കെതിരേ കുരിശുയുദ്ധം നടത്തുന്ന ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണെന്ന് വിന്‍സെന്റ് ആരോപിച്ചു. ജേക്കബ് തോമസിനെതിരേ ചുവപ്പുകാര്‍ഡ് കാണിക്കാന്‍ മുഖ്യമന്ത്രി തയാറാകണം.
2017ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ തമിഴ്‌നാട്ടിലെ 50 ഏക്കര്‍ ഭൂമി വാങ്ങിയതിനെക്കുറിച്ച് പറയുന്നില്ല. അതേസമയം, 2001ല്‍ ഭാര്യയുടെ പേരില്‍ ഈ ഭൂമിയുള്ള കാര്യം വെളിപ്പെടുത്തിയിട്ടുï്. ജേക്കബ് തോമസിന് എന്തൊക്കെയോ മറച്ചുവയ്ക്കാനുള്ളതുകൊïാണ് സ്വന്തം മേല്‍വിലാസം വെളിപ്പെടുത്താതെ ആധാരം തയാറാക്കിയത്.
50 ഏക്കര്‍ ഭൂമി വാങ്ങിയത് കൊച്ചി പൊലിസ് കമ്മീഷണറായിരിക്കെയാണ്. പൂര്‍വകാല അഴിമതി മറയ്ക്കാന്‍ അഴിമതി വിരുദ്ധ നിലപാട് സ്വീകരിച്ചു. രാജപാളയത്തെ 50 ഏക്കര്‍ ഭൂമിയുടെ കാര്യം അറിയിച്ചിട്ടില്ല. കള്ളനെ താക്കോലേല്‍പ്പിച്ച സ്ഥിതിയാണ് നിലവിലുള്ളത്.
കള്ളനെക്കുറിച്ച് അന്വേഷിക്കേïയാള്‍ കള്ളന് കഞ്ഞിവച്ചവനാണെന്നും അദ്ദേഹം ആരോപിച്ചു.വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ്ബ് തോമസിന് നിയമം അനുശാസിക്കുന്ന സ്വാതന്ത്ര്യവും പരിരക്ഷയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."