HOME
DETAILS
MAL
വനിതാ പ്രാതിനിധ്യം: ഇന്ത്യക്ക് 148ാം സ്ഥാനം
backup
March 17 2017 | 03:03 AM
യുനൈറ്റഡ് നേഷന്‍സ്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം നാമമാത്രമെന്ന് ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. 192 രാജ്യങ്ങളിലെ വനിതാ എം.പിമാരുടെ പട്ടികയില്‍ ഇന്ത്യ 148ാം സ്ഥാനത്താണ്. ഐക്യരാഷ്ട്ര സഭയില്‍ അംഗത്വമുള്ള രാജ്യങ്ങളുടെ കണക്കുപ്രകാരമാണിത്. 542 അംഗങ്ങളുള്ള ലോക്സഭയില്‍ 11.8 ശതമാനം മാത്രമാണ് വനിതാ പങ്കാളിത്തം. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഇത് 11 ശതമാനമാണ്.
വനിതാ മന്ത്രിമാരുടെ എണ്ണത്തില്‍ ഇന്ത്യക്ക് 88ാം സ്ഥാനമാണുള്ളത്. അന്താരാഷ്ട്ര തലത്തില്‍ വനിതകളുടെ പ്രാതിനിധ്യം 23.63 ശതമാനമാണ്. ഇതിന്റെ പകുതി മാത്രമാണ് ഇന്ത്യയിലെ വനിതാ പ്രാതിനിധ്യം. റുവാന്ഡയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇവിടെ 61.3 ശതമാനം പ്രതിനിധികളും വനിതകളാണ്. നേപ്പാള്‍ 48, പാകിസ്താന് 89, ബംഗ്ലാദേശ് 91 സ്ഥാനങ്ങളിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."