HOME
DETAILS
MAL
ബിവറേജ് ഔട്ട് ലെറ്റ് അടച്ചുപൂട്ടണം
backup
June 25 2016 | 18:06 PM
തൃപ്രയാര്‍: വലപ്പാട് ആനവിഴുങ്ങിയില്‍ ദേശീയപാതക്ക് സമീപത്തായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റ് ഉടന്‍ അടച്ചുപൂട്ടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് വലപ്പാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി. നാലു മാസത്തിലേറെയായി ഇവിടെ ബിവറേജ് പ്രവര്‍ത്തനമാരംഭിച്ചിട്ട്. സ്ത്രികള്‍ക്കും കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും ബിവറേജ് ശല്യമായി മാറി.
അനവധി റോഡപകടങ്ങളും ഇതിനോടകം നടന്നു. പൊതുജനങ്ങള്‍ക്ക് ഭീഷണിയായ ഔട്ട് ലെറ്റ് അടച്ചുപൂട്ടിയില്ലെങ്കില്‍ ശക്തമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നറിയിപ്പ് നല്കി. മണ്ഡലം പ്രസിഡന്റ് സരസ്വതി വലപ്പാട്, സെക്രട്ടറി മുര്‍ഷിദ്, റംല റഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."